Story Dated: Wednesday, March 25, 2015 02:17
പയേ്ാേളി: മത്സ്യബന്ധനം കഴിഞ്ഞ് ഓട്ടോയില്‍ മടങ്ങുന്നതിനിടെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഓട്ടോ ഡ്രൈവറെയും പിതാവിനേയും മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തു. പ്രതികളായ കൊളാവിപാലം സ്വദേശികളായ കൊളാവി ബൈജു, ചെറിയാവില്‍ വീട്ടില്‍ രജീഷ്, പനയുള്ളത്തില്‍ ചെറിയാവി വീട്ടില്‍ ഷിജിത്ത് എന്നിവര്‍ക്കെതിരേയാണ് പോലീസ് വധശ്രമത്തിനു കേസെടുത്തിട്ടുള്ളത്.
പ്രതികള്‍ക്കുവേണ്ടി പോലീസ് ഇവരുടെ വീടുകളിലും ബന്ധുവീടുകളിലുമെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. സൈബര്‍ സെല്‍ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. ഞായറാഴ്‌ച രാത്രി പത്തരയോടെ കൊളാവിപ്പാലം ആമ വളര്‍ത്തുകേന്ദ്രത്തിനു സമീപം പയേ്ോളി ഭഗവാന്‍ മുക്കിലെ മത്സ്യത്തൊഴിലാളിയായ താരേമ്മല്‍ അഷ്‌റഫ് (55), മകന്‍ അജിനാസ് (21) എന്നിവരെയും കൂടെയുള്ള മറ്റ് രണ്ട് പേരെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
മത്സ്യബന്ധനം കഴിഞ്ഞ് ലഭിച്ച മത്സ്യം പുറങ്കരയില്‍ വിറ്റശേഷം മകന്റെ ഓട്ടോ റിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അക്രമി സംഘം വഴിയില്‍ തടഞ്ഞ് നിര്‍ത്തുന്നത്. മത്സ്യബന്ധനം കഴിഞ്ഞാണ് തങ്ങള്‍ വരുന്നതെന്നും കടല്‍ ക്ഷോഭം കാരണം തങ്ങള്‍ അവശരാണെന്നും മറ്റും പറഞ്ഞിട്ടും അക്രമികള്‍ ഓട്ടോ വിടാന്‍ തയ്യാറായില്ല.
ഇവര്‍ ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ക്കുകയും രാത്രി പത്തര മുതല്‍ പന്ത്രണ്ട്‌വരെ ഒരു കാരണവും പറയാതെ തടഞ്ഞ് നിര്‍ത്തുകയും ചെയ്യുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഫ്‌ളയിംഗ് സ്‌ക്വാഡ് സ്‌ഥലത്ത് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ത്തത് ചോദ്യം ചെയ്‌തതിനാണ് ഡ്രൈവര്‍ അജിനാസിനെ ആക്രമിച്ചത്.
മകനെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ പിതാവ് അഷ്‌റഫിനെയും അക്രമികള്‍ പൈപ്പ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് അവശനായ അഷ്‌റഫ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അജിനാസിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും രേഖകളും അക്രമി സംഘം കവരുകയും ചെയ്‌തു. പോലീസില്‍ വിവരം അറിയിച്ച ഒരു നാട്ടുകരനെയും അക്രമികള്‍ മര്‍ദിച്ചിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്‌ച പയേ്ോളിയില്‍ ഓട്ടോറിക്ഷ െ്രെഡവര്‍മാര്‍ ഹര്‍ത്താലും വൈകീട്ട് പ്രകടനവും നടത്തി.
from kerala news edited
via IFTTT