Story Dated: Wednesday, March 25, 2015 02:17
തിരുവനന്തപുരം: ദുര്‍ബല നിമിഷത്തില്‍ കുറ്റവാളികളാകുന്നവര്‍ക്ക് പുതുജീവിതം നല്‍കാന്‍ സമൂഹം തയാറാകണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തുവരുന്നവരെ കുറ്റക്കാരായി തന്നെ കാണുന്ന സാഹചര്യം മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രത്യേക സാഹചര്യങ്ങളില്‍പ്പെട്ട് കുറ്റവാളികളാകുന്നവരാണ് തടവുകാരിലധികവും.
സൈക്കോമാജിക് ട്രാന്‍സ്‌ഫോര്‍മേഷനിലൂടെ മാനസിക പിരിമുറുക്കത്തില്‍നിന്ന് രക്ഷനേടാന്‍ തടവുകാരെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ജയില്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍, ഡി.ഐ.ജിമാരായ ബി. പ്രദീപ്, എച്ച്. ഗോപകുമാര്‍, കൗണ്‍സിലര്‍ കെ.മഹേശ്വരന്‍നായര്‍, ജയില്‍ സൂപ്രണ്ട് സാം തങ്കയ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തടവുകാര്‍ക്ക് ആരോഗ്യകരമായ ചിന്ത ഒരുക്കുന്നതിനുവേണ്ടിയാണ് സൈക്കോമാജിക് ട്രാന്‍സ്‌ഫോര്‍മേഷന്‍ പൂജപ്പുര ജയിലില്‍ നടപ്പാക്കിയത്. മജീഷ്യന്‍ മുതുകാടാണ് മാജികിന് നേതൃത്വം നല്‍കിയത്.
from kerala news edited
via IFTTT