121

Powered By Blogger

Wednesday, 25 March 2015

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത്‌ ലഹരി ഉപയോഗിക്കരുതെന്ന്‌ സര്‍ക്കുലര്‍









Story Dated: Wednesday, March 25, 2015 05:41



mangalam malayalam online newspaper

തിരുവനന്തപുരം : ജോലി സമയത്ത്‌ ലഹരി ഉപയോഗിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ കര്‍ശന വിലക്ക്‌ ഏര്‍പ്പെടുത്തിക്കൊണ്ട്‌ സര്‍ക്കുലര്‍. വ്യവസ്‌ഥ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഭരണ പരിഷ്‌കരണ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു.


ജോലിക്കിടെ ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചാല്‍ സസ്‌പെന്റു ചെയ്യുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്‌. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ വകുപ്പ്‌ അധ്യക്ഷന്മാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സര്‍ക്കുലറില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.










from kerala news edited

via IFTTT