Story Dated: Wednesday, March 25, 2015 02:17
ആനക്കര: വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ നല്‍കാതെ വീണ്ടും സര്‍ക്കാര്‍ കുട്ടികളെ പരീക്ഷിക്കുന്നു. തൃത്താല സബ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ചോദ്യപേപ്പര്‍ വേണ്ടത്ര നല്‍കാതെയും പരീക്ഷയ്‌ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കാതെയും അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരു പോലെ കുഴക്കുകയാണ് അധികൃതര്‍.
കല്ലടത്തൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചൊവാഴ്‌ച നടക്കേണ്ട രണ്ടാം ക്ലാസിലെ ഇംഗ്ലീഷ് പേപ്പര്‍ തന്നെ നല്‍കിയില്ല. ബി.ആര്‍.സിയുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ ഒരു മോഡല്‍ പേപ്പര്‍ പോലും ഇല്ലെന്നായിരുന്നു മറുപടി. 10 ാം ക്ലാസ് നിലനില്‍ക്കുന്ന സ്‌കൂളുകളില്‍ ചോദ്യപേപ്പര്‍ വ്യത്യസ്‌തമായതിനാല്‍ അടുത്ത സ്‌കൂളുകളില്‍ പോയി ഫോട്ടോകോപ്പിയെടുക്കാനും കഴിയില്ല. പിന്നീട് മേഴത്തൂരില്‍ നിന്നു ചോദ്യപേപ്പര്‍ വാങ്ങി ഫോട്ടോസ്‌റ്റാറ്റ് എടുത്താണ് പരീക്ഷ നടത്തിയത്.
മറ്റൊരു സ്‌കൂളില്‍ നിര്‍ദേശത്തിന്റെ ഒരു പുറം മാത്രമാണ് കിട്ടിയത്. പരീക്ഷ 23 മുതല്‍ ആരംഭിക്കാന്‍ നേരത്തെ നിശ്‌ചയിച്ചതാണ്. ചോദ്യപേപ്പര്‍ നല്‍കിയതാകട്ടെ രണ്ട് ദവവസത്തേക്ക് മാത്രം ഇന്‍സ്‌റ്റാള്‍മെന്റായി. പരീക്ഷ നടത്തിപ്പ് പ്രധാനാധ്യാപകരുടെ ചുമതലയിലായതിനാല്‍ നിത്യേന പേപ്പറിനായി ബി.ആര്‍.സിയില്‍ കാത്തിരിക്കേണ്ട ഗതികേടിലുമാണ്. പാലക്കാട് ജില്ലയിലേക്ക് വേണ്ട ചോദ്യപേപ്പര്‍ ചില നിക്ഷിപ്‌ത താല്‍പര്യപ്രകാരം ഇത്തവണ അടിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇതും പേപ്പര്‍ സമയത്തിന് നല്‍കാന്‍ കഴിയാത്തതിന് കാരണമായി. പൊതു വിദ്യഭ്യാസ മേഖലയെ തകര്‍ക്കുന്ന ഇത്തരം തലതിരിഞ്ഞ നയങ്ങള്‍ക്കെതിരേ കെ.എസ്.ടി.യെ തൃത്താല സബിജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
from kerala news edited
via IFTTT