Story Dated: Wednesday, March 25, 2015 06:49
സ്‌റ്റോക്ക്‌ഹോം: സ്വീഡനും സൗദിഅറേബ്യയും തമ്മില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ ഉണ്ടായ നയതന്ത്ര ബന്ധങ്ങളുടെ ഉലച്ചില്‍ മനുഷ്യാവകാശത്തില്‍ തട്ടി വീണ്ടും ശക്‌തമാകുന്നു. സ്വീഡന്‍ സൗദി നടപ്പിലാക്കുന്ന മനുഷ്യാവകാശത്തെ വിമര്‍ശിച്ചതാണ് ഇക്കുറി പ്രശ്‌നമായത്. തര്‍ക്കം എണ്ണക്കച്ചവടം ,ആയുധക്കച്ചവടം എന്നിവ മുതല്‍ അംബാസഡര്‍മാരെ തിരികെ വിളിക്കുന്നത് വരെയെത്തി നില്‍ക്കുകയാണ്.
്‌എണ്ണസമ്പത്തുള്ള രാജ്യം ഏകാധിപത്യത്തിന് കീഴില്‍ വനിതകളുടെ മനുഷ്യാവകാശം ലംഘിക്കുകയാണെന്നും ബ്‌ളോഗര്‍മാര്‍ കേഴുകയാണെന്നും ഫെബ്രുവരിയില്‍ സ്വീഡിഷ് വിദേശകാര്യമന്ത്രി മാര്‍ഗറ്റ് വാള്‍സ്‌ട്രോം സൗദിയെ ലക്ഷ്യമാക്കി നടത്തിയ പരാമര്‍ശമാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രസ്‌താവനയ്‌ക്ക് തൊട്ടുപിന്നാലെ മദ്ധ്യേഷ്യയിലെ സൗദിയുടെ സുഹൃത്ത് രാജ്യങ്ങള്‍ ഒന്നടങ്കം സ്വീഡന് നേരെ തിരിഞ്ഞിരിക്കുകയാണ്. അറബ് ലീഗും ഇസ്‌ളാമിക സഹകരണ സംഘടനകളും സ്വീഡനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
സെപ്‌തംബറില്‍ അധികാരത്തില്‍ വന്നതു മുതല്‍ സ്വീഡിഷ് സര്‍ക്കാര്‍ വനിതാ വിദേശകാര്യ നയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മത ന്യൂനപക്ഷങ്ങളും സൗദി നയങ്ങളെ അംഗീകരിക്കാത്തവര്‍ക്കും നേരെ ക്രൂരമായ ശിക്ഷയാണ് സൗദി നടപ്പാക്കുന്നതെന്നും ആരോപിച്ചു. ഇതോടെ ബന്ധം മൊത്തത്തില്‍ കുളമായി. ഈ മാസം ആദ്യം സ്വീഡനും സൗദിയും നടത്തിവന്ന ആയുധ ഉടമ്പടി അവസാനിച്ചു. ഇതോടെ ഗള്‍ഫില്‍ ബിസിനസ് ചെയ്യുന്നവര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. 1.3 ബില്യണ്‍ ഡോളറിന്റെ ബിസിനസിനെയാണ് ബാധിച്ചിരിക്കുന്നത്.
സ്വീഡനെ വെറുതേ വിടാന്‍ സൗദിയും കൂട്ടാക്കിയിട്ടില്ല. ഇസ്‌ളാമിനെയും ശരിയത്ത് നിയമങ്ങളേയും സ്വീഡന്‍ ബഹുമാനിക്കുന്നില്ലെന്ന് സൗദിയിലെ മത നേതാക്കള്‍ കുറ്റപ്പെടുത്തി. എന്തായാലും ബന്ധം വഷളായതോടെ സൗദി അംബാസഡറെ സ്‌റ്റോക്ക്‌ഹോമില്‍ നിന്നും തിരിച്ചു വിളിച്ചിട്ടുണ്ട്. സ്വീഡനുമായി ബന്ധപ്പെട്ട ബിസിനസ് വിസയ്‌ക്കും വിരാമമിട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമേ വാള്‍സ്‌ട്രോമിന്റെ അറബ് ലീഗിലെ നേരത്തേ തീരുമാനിക്കപ്പെട്ട പ്രസംഗത്തിനും കത്തി വീണു. സൗദി പിണങ്ങിയതോടെ ഗള്‍ഫിലെ സൗദിയുടെ സുഹൃത്തുക്കളുമായുള്ള ബന്ധവും സ്വീഡന് നഷ്‌ടമാകുമെന്ന സ്‌ഥിതിയിലായി. സൗദിയുടെ ഏറ്റവും അടുത്തയാളായ യുഎഇയും അംബാസഡറെ തിരിച്ചുവിളിച്ചു.
2005 ല്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഡന്‍മാര്‍ക്ക് ദിനപ്പത്രം പ്രസിദ്ധീകരിച്ചപ്പോള്‍ സ്വീഡന്‍ പിന്തുണയ്‌ക്കുകയും ഡാനിഷ് പത്രത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തെ അപലപിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു.
from kerala news edited
via IFTTT