Story Dated: Wednesday, March 25, 2015 04:59
പെഷാവര്‍: പാകിസ്‌ഥാന്‍ ഡോക്‌ടര്‍ മെഹ്‌മൂദ് ജാഫ്രി ജോലിക്ക് പോകുമ്പോള്‍ ആദ്യം ചെയ്യുന്നത് എ കെ 47 തോക്ക് നിറയോടെ കാറിലെടുത്തു വെയ്‌ക്കുകയാണ്. അതിന് ശേഷം വീടിന് ചെറിയ കാവല്‍ ഏര്‍പ്പെടുത്തും പിന്നീട് ഏറ്റവും വിശ്വസ്‌തരായ ബന്ധുക്കളെ ആരെയെങ്കിലും ഒപ്പം കൂട്ടു. വടക്കു പടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ആശുപത്രിയിലാണ് ഡോക്‌ടര്‍ ജോലി ചെയ്യുന്നത്.
ഒരു വധശ്രമത്തിനും ഒരു തട്ടിക്കൊണ്ടു പോകല്‍ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ശേഷമാണ് മെഹ്‌മൂദ് സ്‌റ്റെതസ്‌കോപിനൊപ്പം തോക്കു കൂടി കരുതാന്‍ തുടങ്ങിയത്. താലിബാന്റെയും ക്രിമിനല്‍ സംഘങ്ങളുടെയും ഭീഷണികള്‍ നിരന്തരം നേരിടുന്ന പെഷവാറിലെ നൂറു കണക്കിന് ഡോക്‌ടര്‍മാരില്‍ ഒരാളാണ് മെഹ്‌മൂദും. ക്രിമിനല്‍ സംഘങ്ങള്‍ മോചനദ്രവ്യങ്ങളിലൂടെ പണം തട്ടാന്‍ ഇവരെ നിരന്തരം ഉപയോഗിക്കുന്നു.
ഖൈബര്‍ പഖ്‌ത്തൂണ്‍വ പ്രവിശ്യയിലെ ഡോക്‌ടര്‍മാരുടെ അസോസിയേഷന്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം പെഷവാറില്‍ 12 ലധികം ഡോക്‌ടര്‍മാര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ തട്ടിക്കൊണ്ടു പോകലിനും ഇരയായിട്ടുണ്ട്. സമാധാന ജീവിതം തേടി ഇവിടെ നിന്നും രക്ഷപ്പെട്ടോടിയ ഡോക്‌ടര്‍മാരുടെ കണക്കുകള്‍ 3,000 വരും. അതുകൊണ്ട് തന്നെ സ്‌റ്റെതസ്‌കോപ്പിനേക്കാള്‍ ഇവിടുത്ത ഡോക്‌ടര്‍മാര്‍ പ്രധാന്യം നല്‍കുന്നത് എ കെ 47 തോക്കുകള്‍ക്കാണ്.
മികച്ച ശമ്പളം കിട്ടുന്നത്, മതിയായ സുരക്ഷയില്ലാത്തത്, സ്‌ഥലത്തെ വന്‍കിട ബിസിനസുകാരുമായുള്ള ബന്ധം തുടങ്ങിയ സാഹചര്യങ്ങള്‍ മുതലെടുക്കുന്ന താലിബാന്‍കാര്‍ക്ക് വളരെ ലളിതമായി തട്ടിക്കൊണ്ടു പോകല്‍ നടത്താം എന്നതാണ് ഡോക്‌ടര്‍മാര്‍ക്കെതിരേ ഈ മേഖലയില്‍ അക്രമം പെരുകാന്‍ കാരണം. കഴിഞ്ഞ രണ്ടു തവണയും അക്രമം മുന്‍കൂട്ടി കാണാനായതാണ് ജാഫ്രിക്ക് രക്ഷപെടാന്‍ അവസരം ഒരുക്കിയത്.
അതേസമയം പാകിസ്‌ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയില്‍ 14 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 20 ഡോക്‌ടര്‍മാരാണ്. രണ്ടു വര്‍ഷത്തിനിടയില്‍ 10 പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്‌തതായി കറാച്ചിയിലെ ഡോക്‌ടര്‍മാരുടെ അസോസിയേഷന്‍ പറയുന്നു. തട്ടിക്കൊണ്ടു പോകലിന് ഇരയായവരെ പിന്നീട് വിട്ടയയ്‌ക്കുന്നത് ഏറ്റവും ദയനീയമായ അവസ്‌ഥയിലായിരിക്കും. തങ്ങളുടെ അക്രമികളുടെ വിവരം പുറത്ത് പറയാന്‍ കഴിയാന്‍ കഴിയാത്ത വിധത്തിലാക്കിയ ശേഷമായിരിക്കും വിട്ടയയ്‌ക്കുക.
from kerala news edited
via IFTTT