Story Dated: Wednesday, March 25, 2015 02:17
പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവില്‍ വാളയാറിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് കലക്ടര്‍ യോഗം വിളിച്ചത്. ഇന്ന് ലോറി ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വൈകീട്ട് മൂന്നിന് കലക്ടറേറ്റില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ലോറി ഉടമകളുടെ അസോസിയേഷനുകളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ആര്.ഡി.ഒ: കെ. ശെല്‍വരാജ്, സെയില്‍ ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. അബ്ദുള്ള, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.പി. സുലേഷ് കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ.കെ. രാജീവന്, സാജു ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT