Home »
kerala news edited
,
news
» നബീസ ബീവിക്ക് ഒരു ലക്ഷം രൂപ അടിയന്തര ചികിത്സാ സഹായം ; പരിചരിക്കുന്നയാള്‍ക്ക് പ്രതിമാസം 532 രൂപ
Story Dated: Wednesday, March 25, 2015 07:09
തിരുവനന്തപുരം : തളര്‍വാതം പിടിപെട്ട് മാലിയിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ നിന്നും തിരുവനന്തപുരത്തെത്തിയ നബീസ ബീവിക്ക് ഒരു ലക്ഷം രൂപ അടിയന്തര ചികിത്സാ സഹായം അനുവദിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് അറിയിച്ചു.
പൂജപ്പുരയിലെ വനിതാ വികലാംഗ കേന്ദ്രത്തില്‍ കഴിയുന്ന നബീസ ബീവിയുടെ നില വഷളായതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹച്യത്തിലാണ് നടപടി. നബീസയെ പരിചരിക്കുന്നയാള്‍ക്ക് പ്രതിമാസം 532 രൂപയും നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തളര്‍വാതം പിടിപെട്ട് മാലിയിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ കഴിയുകയായിരുന്ന നബീസ ബീവി ഫെബ്രുവരി 10 നാണ് തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് ഇവിടെ നിന്നും പൂജപ്പുരയിലെ വനിതാ വികലാംഗ കേന്ദ്രത്തിലേക്ക് മാറ്റി. ആവശ്യമായ പരിശോധനകള്‍ക്കുശേഷം വേണ്ട ചികിത്സകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ക്ളബ് അംഗങ്ങള്‍ ആണ് നബീസ ബീവിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മാലിയില്‍ തടവില്‍ കഴിഞ്ഞ ജയചന്ദ്രന് മൊകേരിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട കേരളത്തിലെ ഫേസ്ബുക്ക് കൂട്ടായ്മയാണ് നബീസാ ബീവിയുടെ പ്രശ്നം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നത്.
from kerala news edited
via
IFTTT
Related Posts:
അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസ്; പ്രതികളെ റിമാന്‍ഡ് ചെയ്തു Story Dated: Thursday, March 26, 2015 02:16എടപ്പാള്‍: എക്സൈസ് സംഘം പിന്തുടര്ന്ന് പിടികൂടിയ അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതികളെ വടകര എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി റിമാന്‍ഡ് ചെയ്തു.പുതുപൊന്നാനി കിണര്‍… Read More
വേനലവധി കുട്ടിപ്പട്ടാളത്തിന് ശാപമോ? Story Dated: Thursday, March 26, 2015 02:15വൈക്കം: വേനലവധി... അതൊരു ഉത്സവമായിരുന്നു. കുട്ടികളില്‍ പ്രതീക്ഷയും കാത്തിരിപ്പും സന്തോഷവും ഉണ്ടാക്കുന്ന ഉത്സവം. ഇന്നും അവധി ഒരു ആഘോഷം തന്നെയാണ്. പക്ഷേ ഉത്സവമല്ല. പണ്ട് വലി… Read More
സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍ പോയ പ്രതി പോലീസ് പിടിയില്‍ Story Dated: Thursday, March 26, 2015 02:16തിരൂര്‍: ബിസിനസ് തുടങ്ങാനെന്ന പേരില്‍ പണം തട്ടിയ പ്രതി പോലീസ് പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുഭാഷ്ചന്ദ്രനെ(52)യാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പു… Read More
കോടതിയില്‍ കൊണ്ടുപോകവെ തടവുകാരന് രക്ഷപ്പടാന്‍ ശ്രമിച്ചു Story Dated: Thursday, March 26, 2015 02:17തിരുവനന്തപുരം: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴി തടവുകാരന് രക്ഷപ്പടാന്‍ ശ്രമിച്ചു. പൂജപ്പുര സെട്രല്‍ ജയിലില്‍ നിന്ന് കാട്ടാക്കട കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ… Read More
90 വര്‍ഷം പഴക്കമുള്ള മജിസ്ട്രേറ്റ് കോടതി ഇനി വിസ്മൃതിയിലേക്ക് Story Dated: Thursday, March 26, 2015 02:15ചങ്ങനാശ്ശേരി: 90 വര്‍ഷം പഴക്കമുള്ള ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി വിസ്മൃതിയിലേക്ക്. 90 വര്‍ഷം മുമ്പ് കാവില്‍ക്ഷേത്രത്തിനു സമീപം പൊതുമരാമത്ത് ഓഫീസ് കെട്ടിടത്തിലായിരുന്ന… Read More