121

Powered By Blogger

Wednesday, 25 March 2015

പാട്ടുവീട്ടിലെ കുഞ്ഞുതാരം










അമ്മ നല്‍കിയ മധുരം നുണഞ്ഞ് അച്ചനോട് കളിപറഞ്ഞും ചേട്ടന്റെ പീയാനോസംഗീതത്തിനൊപ്പം മൂളിയും കൊച്ചുഗായിക ദേശീയ പുരസ്‌ക്കാരത്തിന്റെ ആഹ്ലാദം കുടുംബത്തിനൊപ്പം പങ്കിടുകയാണ്. സിനിമയില്‍ പാടിയ ആദ്യഗാനത്തിലൂടെ തന്നെ പത്തുവയസ്സുകാരി ഉത്തര ലതാമങ്കേഷ്‌കറും,പി.സുശീലയും ,ജാനകിയും,ചിത്രയുമെല്ലാം ചെന്നൈത്തിയ പട്ടികിയില്‍ ഇടം നേടിയിരിക്കുകയാണ്. രാജ്യത്തെ മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കുന്ന ഏറ്റവും പായം കുറഞ്ഞ ഗായികയാണ് ഉത്തര ഉണ്ണികൃഷ്ണന്‍. ചെന്നൈ റോയ്‌പ്പേട്ടയിലെ ഫ്ലാറ്റിലിരുന്ന് സംസാരിച്ചുതുടങ്ങിയപ്പോള്‍ കുഞ്ഞുമുഖത്ത് ആദ്യം മൊട്ടിട്ടത് പുഞ്ചിരിയായിരുന്നു. ഓരോ ചോദ്യത്തിനും അമ്മയില്‍ നിന്ന് കണ്ണുകൊണ്ടുള്ള സമ്മതം വാങ്ങി കുഞ്ഞുഗായിക മാതൃഭൂമിയോട് സംസാരിച്ചു.


ആദ്യമായി റിക്കോഡിങ്ങിന് പോയപ്പോള്‍ പേടിയുണ്ടായിരുന്നോ..

ചിരിയുടെ അകമ്പടിയിലാണ് ഉത്തരസംസാരിച്ചു തുടങ്ങിയത്, ഒരു നിമിഷത്തെ ആലോചന. റിക്കോഡിങ്ങ് നാളുകളെ ഓര്‍ത്തെടുത്തു. പേടിയൊന്നുമുണ്ടായില്ല ആദ്യദിവസം അമ്മക്കൊപ്പവും പിന്നെ അച്ചനൊപ്പവുമാണ് പോയത്. അച്ഛന്‍ കാര്യങ്ങള്‍ പറഞ്ഞുതന്ന് അടുത്തുതന്നെയുണ്ടായിരുന്നു. വരികള്‍ ഇംഗ്ലീഷില്‍ എഴുതികിട്ടിയതോടെ പെട്ടെന്ന് ചൊല്ലാന്‍ കഴിയുമെന്നായി. റിഹേഴ്‌സലുകള്‍ക്കുശേഷമാണ് പാടിയത്. പാട്ടുകഴിഞ്ഞപ്പോള്‍തന്നെ ചുറ്റുമുണ്ടായിരുന്നവരെല്ലാം നന്നായിട്ടുണ്ടെന്നു പറഞ്ഞു. കുറേനാള്‍ കഴിഞ്ഞാണ് പാട്ട് പുറത്തുവന്നത്, പിന്നീട് പാട്ടുകേട്ടവരും മകളുടെ പാട്ട് നന്നായിയെന്ന് അച്ചനോട് പറയുന്നത് കേട്ടിരുന്നു.




പാട്ടുപഠിക്കാന്‍ പോകാന്‍ ഇഷ്ടമായിരുന്നോ

ഇപ്പോള്‍ ഇഷ്ടമാണ്, അച്ചമ്മയാണ് പാട്ടുപഠിക്കാനായി കൊണ്ടുപോയി ചേര്‍ത്തത്. വീട്ടില്‍നിന്ന് അച്ചനും പറഞ്ഞുതരും, പാട്ടുക്ലാസ്സില്‍ ചേര്‍ന്ന തുടക്കത്തിലെല്ലാം ഞാന്‍ ക്ലാസ്സില്‍ മിണ്ടാതിരിന്ന കുട്ടിയായിരുന്നെന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴതെല്ലാം മാറി. (ഡോ.സുധാരാജയുടെ ക്ലാസ്സിലാണ് ഉത്തര പാട്ടുപഠിക്കുന്നത്.ആദ്യത്തെ മൂന്നുമാസം എല്ലാവരും പാടുന്നത് കേട്ടു ക്ലാസ്സില്‍ മിണ്ടാതിരുന്ന ഉത്തര പിന്നീട് എനിക്കും പാടാന്‍ കഴിയുമെന്നു പറഞ്ഞ് സ്വയംമുന്നോട്ടു വരികയായിരുന്നെന്ന് അദ്ധ്യാപിക ഓര്‍ക്കുന്നു.)




വലിയ ഗായികയായ വിവരം കൂട്ടുകാരെല്ലാമറിഞ്ഞോ

ചിലരെല്ലാം ഫോണ്‍ വിളിച്ചു അഭിനന്ദിച്ചു. ചിലര്‍ അമ്മയുടെ ഫോണിലേക്ക് മെസ്സേജ് അയച്ചു, അച്ചന്റെയും അമ്മയുടേയും കൂട്ടുകാര്‍ ചോക്ലേറ്റും പൂക്കളുമെല്ലാം കൊടുത്തുവിട്ടിട്ടുണ്ട്. സിനിമയില്‍ പാടുന്ന വിവരം റിക്കോഡിങ്ങ് സമയത്ത് പുറത്തുപറയരുതെന്ന് സിനിമാക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പാടികഴിഞ്ഞ അടുത്ത ദിവസം തന്നെ ഞാന്‍ അടുത്തകൂട്ടുകാരോടെല്ലാം പാട്ടുപാടിയകാര്യം തട്ടിവിട്ടു, മുഖത്ത് കള്ളച്ചിരി. സ്‌കൂളിലെ കലാപരിപാടികളിലൊന്നും ഇതുവരെ പാടിയിട്ടില്ല, പ്രാര്‍ത്ഥനാഗാനത്തിനായി ടീച്ചര്‍മാര്‍ വിളിക്കുമ്പോള്‍ പോകും.




അമ്മയും അച്ചനും നിര്‍ബന്ധിച്ചാല്‍ മാത്രം പാടുന്ന കുട്ടിയാണെന്ന് കേട്ടിട്ടുണ്ട്

അങ്ങിനെയൊന്നുമില്ല, ഞാന്‍ പാടുമെന്നറിയുന്നവരെല്ലാം എന്നൈ കാണുമ്പോള്‍ പാടാന്‍ പറയും അതുകൊണ്ടാണ് അമ്മക്കുപുറകിലേക്ക് ഒളിക്കുന്നത്. അച്ചനും അമ്മയും ഏറെ നിര്‍ബന്ധിച്ചിട്ടാണ് മുന്‍പ് സൈന്ധവി ആന്റിയുടെ(ജി.വി.പ്രകാശിന്റെ ഭാര്യ) വീട്ടിലെ ചടങ്ങില്‍ പാടിയത്. ശ്രീ ചക്രരാജ...യെന്ന ഗാനമാണ് അന്ന് ആലപിച്ചത്. (നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തമിഴകത്താകമാനം കുടുംബസദസ്സുകളില്‍ കച്ചേരികള്‍ നടക്കും. സംഗീതസംവിധായകന്‍ ജി.വി.പ്രകാശിന്റെ വീട്ടിലെ സുഹൃദ്‌സംഗമത്തില്‍ പാടിയ പാട്ടാണ് ഉത്തരക്ക് സിനിമയിലേക്കുള്ള പ്രവേശനം സാധ്യമാക്കിയത്.)


കൂട്ടുകാരെ ചെലവ് ചോദിക്കില്ലേ ..എന്നാണ് അവാര്‍ഡ് പാര്‍ട്ടി


നോട്ടം വീണ്ടും അമ്മയിലേക്ക്,ആഘോഷമൊക്കെയിഷ്ടമാണ്, എന്നാല്‍ സ്‌ക്കൂളില്‍ സെമസ്റ്റര്‍ പരീക്ഷ നടക്കുകയാണ്. ക്ലാസ്സ് ഒഴിവാക്കിയുള്ള ആഘോഷമൊന്നും പറ്റില്ല. കുഞ്ഞുഗായികയുടെ മുഖത്ത ഗൗരവം




ശൈവത്തിനുശേഷം നിറയെ പേര്‍ പാടാന്‍ വിളിച്ചിരുന്നോ

സിനിമാക്കാരെല്ലാം അച്ചനോടാണ് ഫോണില്‍ സംസാരിക്കുക,ശൈവത്തിലെ പാട്ടുകേട്ടവരെല്ലാം പിന്നീട് കാണുമ്പോള്‍ ചിത്രത്തിലെ പാട്ടൊന്നു പാടാമോയെന്ന് ചോദിക്കുമായിരുന്നു. ശൈവത്തിന്റെ തെലുങ്ക് പതിപ്പില്‍ പാടിയിട്ടുണ്ട് അതുവേറെതന്നെയൊരുപാട്ടാണ്. ആറ്റ് ലി സംവിധാനം ചെയ്യുന്ന പുതിയ വിജയ് ചിത്രത്തിലെ അടിപൊളിപ്പാട്ട് എന്റേതാണ്, റിക്കോഡിങ്ങ് കഴിഞ്ഞു.


ശൈവത്തില്‍ ബേബിസാറയാണ് ഉത്തരയുടെ പാട്ടിന് ചുണ്ടനക്കിയത്. കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. അവാര്‍ഡ് വിവരമറിഞ്ഞ് വീട്ടിലേക്കെത്തിയ കാമറകള്‍മുന്നില്ലെല്ലാം അഴകേ..യെന്ന ഗാനം ഉത്തര പലതവണ മടികൂടാതെ വീണ്ടുമാലപിച്ചു.











from kerala news edited

via IFTTT