121

Powered By Blogger

Wednesday, 25 March 2015

ലൈംഗിക ശേഷി ഇല്ലാത്തതില്‍ അസൂയ; യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തു









Story Dated: Wednesday, March 25, 2015 05:22



mangalam malayalam online newspaper

മീററ്റ്‌: ലൈംഗിക ശേഷി നഷ്‌ടപ്പെട്ടയാള്‍ ചായയില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിന്‌ സമീപം അവശനിലയില്‍ കണ്ട യുവാക്കളെ സമീപവാസികള്‍ പിന്നീട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മീററ്റിലെ പാഞ്ചാലി കോഴി ഫാമിന്‌ സമീപം രണ്ട്‌ യുവാക്കളെ അവശനിലയില്‍ കണ്ടെത്തിയതോടെയാണ്‌ സംഭവം പുറത്താകുന്നത്‌. സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തിയ യുവാക്കളെ നാട്ടുകാര്‍ ഇടപെട്ട്‌ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ ശിവല്‍ഖാസ്‌ സ്വദേശി സബീര്‍(35), ജാനി സ്വദേശി പ്രദീപ്‌ എന്നിവരാണെന്ന്‌ കണ്ടെത്തി.


ചൊവ്വാഴ്‌ച രാവിലെ റെയില്‍വേ റോഡിന്‌ സമീപം തങ്ങള്‍ ലൈംഗികശേഷി ഇല്ലാത്ത നീലം എന്നയാളില്‍നിന്നും ചായവാങ്ങി കുടിച്ചിരുന്നതായി ഇരുവരും പോലീസിനോട്‌ സമ്മതിച്ചു. അതിനു ശേഷം ബോധം നഷ്‌ടപ്പെട്ട തങ്ങള്‍ക്ക്‌ മറ്റൊന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നും യുവാക്കള്‍ പോലീസിനെ അറിയിച്ചു.


മോഷണത്തിന്‌ ഇരയായ സബീറിന്‌ നീലത്തിനെ മുന്‍പരിചയമുള്ളതായി പോലീസ്‌ വ്യക്‌തമാക്കി. തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ആയിരിക്കണം ഇയാള്‍ യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തതെന്നും പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

Related Posts:

  • തമിഴിലൂടെ വിവേക് ഹര്‍ഷനും ഉത്തര ഉണ്ണിക്കൃഷ്ണനും ദേശീയ അവാര്‍ഡ്‌ ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തമിഴ് സിനിമയിലൂടെ രണ്ട് മലയാളികള്‍ അവാര്‍ഡുകള്‍ സ്വന്തമാക്കി. സിദ്ധാര്‍ഥ് നായകനായ ജിഗര്‍ത്തണ്ട എന്ന സിനിമയിലെ എഡിറ്റിങ് മികവിന് വിവേക് ഹര്‍ഷന് അവാര്‍ഡ് ലഭിച്ചു… Read More
  • പിറന്നാള്‍ സമ്മാനമായി കങ്കണയ്ക്ക് ദേശീയ അവാര്‍ഡ്‌ ന്യൂഡല്‍ഹി: 28 ാം പിറന്നാളിന്റെ നിറവിലാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കങ്കണ റണൗട്ടിന് ലഭിക്കുന്നത്. മാര്‍ച്ച് 23 നായിരുന്നു കങ്കണയുടെ 28 ാം പിറന്നാള്‍. മധുര്‍ ഭണ്ഡാര്‍ക്കറുടെ ഫാഷനിലെ സൂപ്പര്‍മോഡലിന്റെ കഥാപാത്രം അവ… Read More
  • കുഞ്ഞുപാട്ട് കാത്തുവെച്ച വലിയ സമ്മാനം കുഞ്ഞ് ഉത്തര ഓര്‍ത്തിരിക്കില്ല ഇത്രയും വലിയൊരു സമ്മാനമാണ് സൈന്ധവി ആന്റി തനിക്കുവേണ്ടി ഒരുക്കിവച്ചതെന്ന്. സമ്മാനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അന്ന് അമ്മ പ്രിയ അവളെ ഗായിക സൈന്ധവിയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയത്. കുറേ നിര… Read More
  • ഇന്റര്‍ ക്ലബ്‌ ബാസ്‌കറ്റ്‌ സെമി ഇന്ന്‌ Story Dated: Saturday, March 21, 2015 03:32നീലേശ്വരം: ചാമ്പ്യന്‍സ്‌ ട്രോഫി ഇന്റര്‍ ക്ലബ്‌ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും.കേരളാ പോലീസ്‌ പുരുഷ, വനിതാ വിഭാഗങ്ങളില്‍ സെമി ഉറപ്… Read More
  • കോര്‍ട്ട്: ഭരണകൂടഭീകരതയ്‌ക്കെതിരായുള്ള വിചാരണ മാറാത്തി ചിത്രം കോര്‍ട്ട് മികച്ച ചിത്രം. നടപ്പുകാല ഇന്ത്യനവസ്ഥകളെ നാടകീയതയുടെ നിറക്കലര്‍പ്പില്ലാതെ തീര്‍ത്തും സ്വാഭാവികമായി കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് കോര്‍ട്ടിലൂടെ സംവിധായകനായ ചൈതന്യ തംഹാനെ എന… Read More