Story Dated: Wednesday, March 25, 2015 04:38
മീററ്റ്: ലൈംഗിക ശേഷി നഷ്‌ടപ്പെട്ടയാള്‍ ചായയില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപം അവശനിലയില്‍ കണ്ട യുവാക്കളെ സമീപവാസികള്‍ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീററ്റിലെ പാഞ്ചാലി കോഴി ഫാമിന് സമീപം രണ്ട് യുവാക്കളെ അവശനിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്താകുന്നത്. സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തിയ യുവാക്കളെ നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ ശിവല്‍ഖാസ് സ്വദേശി സബീര്‍(35), ജാനി സ്വദേശി പ്രദീപ് എന്നിവരാണെന്ന് കണ്ടെത്തി.
ചൊവ്വാഴ്‌ച രാവിലെ റെയില്‍വേ റോഡിന് സമീപം തങ്ങള്‍ ലൈംഗികശേഷി ഇല്ലാത്ത നീലം എന്നയാളില്‍നിന്നും ചായവാങ്ങി കുടിച്ചിരുന്നതായി ഇരുവരും പോലീസിനോട് സമ്മതിച്ചു. അതിനു ശേഷം ബോധം നഷ്‌ടപ്പെട്ട തങ്ങള്‍ക്ക് മറ്റൊന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നും യുവാക്കള്‍ പോലീസിനെ അറിയിച്ചു.
മോഷണത്തിന് ഇരയായ സബീറിന് നീലത്തിനെ മുന്‍പരിചയമുള്ളതായി പോലീസ് വ്യക്‌തമാക്കി. തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ആയിരിക്കണം ഇയാള്‍ യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തതെന്നും പോലീസ് അറിയിച്ചു.
from kerala news edited
via IFTTT