121

Powered By Blogger

Wednesday, 25 March 2015

പഠനകാര്യങ്ങളില്‍ സ്‌ത്രീകള്‍ മുന്നേറുന്നു; വിദ്യാഭ്യാസവകുപ്പ്‌ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌











Story Dated: Monday, March 23, 2015 12:39


മലപ്പുറം: സ്‌ത്രീകളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ മാറ്റംവന്നുവെന്നും പഠനകാര്യങ്ങള്‍ സ്‌ത്രീകളാണു മുന്നേറുന്നതെന്നും വിദ്യാഭ്യാസ വകുപ്പ്‌മന്ത്രി പി.കെ അബ്‌ദുറബ്ബ്‌. മംഗളം ദിനപത്രത്തിന്റെ നേതൃത്വത്തില്‍ മലപ്പുറത്തു നടത്തിയ 'മലപ്പുറവും വനിതാ മുന്നേറ്റവും' മംഗളം-പുഞ്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ പരീക്ഷകളില്‍ ഉന്നത മാര്‍ക്കുനേടുന്നരില്‍ ഭൂരിപക്ഷം പെണ്‍കുട്ടികളാണ്‌. നിലവിലെ സാഹചര്യത്തില്‍ ഏതുമേഖല എടുത്തുനോക്കിയാലും സ്‌ത്രീമുന്നേറ്റം പ്രകടമാണ്‌.


സ്‌ത്രീകളുടെ ശാക്‌തീകരണം ലക്ഷ്യമാക്കി നടപ്പാക്കിയ സംസ്‌ഥാനത്തെ കുടുംബശ്രീകള്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രശംസ പിടിച്ചുപറ്റിയെന്നും മന്ത്രി പറഞ്ഞു. സ്‌ത്രീകള്‍ കൂടുതല്‍ മേഖലകളില്‍ ഇടപെട്ടുതുടങ്ങിയതോടെ ഇവരുടെ പുരോഗതിക്കു ആക്കംകൂട്ടി. ഐ.ടിയുടെ അനന്തമായ സാധ്യതകള്‍ വികസിപ്പിക്കുന്ന കൂട്ടത്തിലാണു നമ്മള്‍. ഇതിന്റെ ദൂഷ്യവശങ്ങളും കണ്ടെത്തിയതോടെ ഇതിലെ തിന്മകള്‍ അവഗണിച്ചു നന്മയെ അംഗീകരിക്കുകയാണു ചെയേ്േണ്ടത്‌. ഉന്നത വിദ്യാഭ്യാസം സജ്‌ജീകരിക്കുന്നതുപോലെ ഒരു കൂട്ടായ്‌മയിലൂടെ സമൂഹത്തിന്റെ ദൂഷ്യവശങ്ങളും ഇല്ലായ്‌മ ചെയ്യണം.


കൂട്ടുകുടുംബ വ്യവസ്‌ഥിതിമാറി അണുകുടുംബ വ്യവസ്‌ഥിതി വന്നതിലൂടെ നന്മള്‍ വലിയതെറ്റുകളിലേക്കു വീഴാന്‍തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി അബ്‌ദുറബ്ബ്‌ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ മമ്പാട്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മംഗളം ചീഫ്‌ എഡിറ്റര്‍ സാബുവര്‍ഗീസ്‌ ആമുഖ പ്രഭാഷണവും മംഗളം സി.ഇ.ഒ: ആര്‍. അജിത്‌കുമാര്‍ സ്വാഗതവും പറഞ്ഞു.


മലപ്പുറം ജില്ലയില്‍ നിന്നും വിവിധമേഖലകളില്‍ മുന്നേറിയ ആറുവനിതകള്‍ക്കു മംഗളത്തിന്റെ സ്‌ത്രീ ശാക്‌തീകരണ പുരസ്‌ക്കാരം വിദ്യാഭ്യാസ വകുപ്പ്‌മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ സമ്മാനിച്ചു. മികച്ച കുടുംബശ്രീ പ്രവര്‍ത്തനത്തിനു സംസ്‌ഥാന സര്‍ക്കാറിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ മലപ്പുറം ജില്ലയിലെ ആറു സി.ഡി.എസുകള്‍ക്കുള്ള മംഗളത്തിന്റെ ഉപഹാരം മംഗളം ചീഫ്‌ എഡിറ്റര്‍ സാബുവര്‍ഗീസ്‌ സമ്മാനിച്ചു.


മലപ്പുറം ജില്ലയില്‍ നിന്നും വിവിധ മേഖലകളില്‍ മുന്നേറിയ നിലമ്പൂര്‍ ആയിഷ (നാടക-ചലച്ചിത്ര നടി), ഖമറുന്നീസ അന്‍വര്‍(സോഷ്യല്‍ വെല്‍ഫെയര്‍ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍), സുഹറ മമ്പാട്‌(മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌), പി. റജുല(കേരളാ മഹിളാ സമഖ്യ മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍), അഡ്വ. കെ.പി മറിയുമ്മ(ന്യൂനപക്ഷ കമ്മീഷന്‍ അംഗം), സി.എച്ച്‌ ജമീല(അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ക്കാണു മംഗളത്തിന്റെ വനിതാ ശാക്‌തീകരണ പുരസ്‌ക്കാരം സമ്മാനിച്ചത്‌.


ഇതിനുപുറമെ ഇന്ത്യയില്‍ ആദ്യമായി ഐ.എസ്‌.ഒ അംഗീകാരം നേടിയ നഗരസഭയുടെ ചെയര്‍മാനും ഇന്ത്യയില്‍ ആദ്യമായി നഗരസഭ മുഴുവനായും വൈഫൈ സംവിധാനം ആവിഷ്‌ക്കരിക്കുകയും ഇതിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ്‌ മുസ്‌തഫക്ക്‌ മംഗളത്തിന്റെ കര്‍മപ്രതിഭാ പുരസ്‌ക്കാരവും മികച്ച ബിസ്സനസ്സ്‌ വ്യവസായിയായ പുഞ്ച മാനേജിംഗ്‌ ഡയറക്‌ടര്‍ കെ.ടി അബൂബക്കറിനു മംഗളത്തിന്റെ മികച്ച യുവസംരഭക പുരസ്‌ക്കാരവും മന്ത്രി സമ്മാനിച്ചു.


കുടുംബശ്രീയുടെ മലപ്പുറം കോര്‍ഡിനേറ്റര്‍ കെ.മുഹമ്മദ്‌ ഇസ്‌മായീലിനു മംഗളത്തിന്റെ സ്‌നേഹാദരം ചടങ്ങില്‍ സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ അവാര്‍ഡുനേടിയ മലപ്പുറം ജില്ലയിലെ തെന്നല സി.ഡി.എസ്‌, ആലങ്കോട്‌ സി.ഡി.എസ്‌, താനൂര്‍ സി.ഡി.എസ്‌, വഴിക്കടവ്‌ സി.ഡി.എസ്‌,വണ്ടൂര്‍ സി.ഡി.എസ്‌, മലപ്പുറം സി.ഡി.എസ്‌ എന്നിവര്‍ക്കാണു മികച്ച കുടുംബശ്രീ പ്രവര്‍ത്തനത്തിനുള്ള മംഗളം പുരസ്‌ക്കാരം സമ്മാനിച്ചത്‌. വിദ്യാഭ്യാസ വകുപ്പ്‌മന്ത്രി പി.കെ അബ്‌ദുറബ്ബിനെ മംഗളം ചീഫ്‌ എഡിറ്റര്‍ സാബുവര്‍ഗീസ്‌ പൊന്നാട അണിയിച്ച്‌ ആദരിച്ചു.


വിവിധ പുരസ്‌ക്കാരങ്ങള്‍ നേടിയ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ്‌ മുസ്‌തഫ, നാടക ചലച്ചിത്ര നടി നിലമ്പൂര്‍ ആയിഷ, സോഷ്യല്‍ വെല്‍ഫെയര്‍ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍, കേരളാ മഹിളാ സമഖ്യ മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ പി. റജുല മറുപടി പ്രസംഗം നടത്തി. മജീഷ്യന്‍ ആര്‍.കെ മലയത്ത്‌, മലപ്പുറം ജില്ലാപഞ്ചായത്ത്‌ തണല്‍കൂട്ട്‌ ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന മലപ്പുറവും വനിതാ മുന്നേറ്റവും സെമിനാറിനു അഡ്വ. സുജാത വര്‍മ നേതൃത്വം നല്‍കി. മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാര്‍ നന്ദി പറഞ്ഞു.










from kerala news edited

via IFTTT