121

Powered By Blogger

Friday, 8 May 2020

സെന്‍സെക്‌സ് 199 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിലയൻസ് ജിയോയിൽ വീണ്ടും വിദേശ നിക്ഷേപമെത്തിയത് ഓഹരി സൂചികകൾ നേട്ടമാക്കി. സെൻസെക്സ് 199.32 പോയന്റ് നേട്ടത്തിൽ 31,642.70ലും നിഫ്റ്റി 52.45 പോയന്റ് ഉയർന്ന് 9,251.50ലുമാണ് ക്ലോസ് ചെയ്തത്. രാവിലത്തെ വ്യാപാരത്തിൽ 500ലേറെ പോയന്റ് ഉയർന്നെങ്കിലും ലാഭമെടുപ്പിനെതുടർന്നാണ് സൂചികകളിലെ നേട്ടം പരിമിതമായത്. ബിഎസ്ഇയിലെ 1012 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1267 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, നെസ് ലെ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കയത്. എംആൻഡ്എം, ആക്സിസ് ബാങ്ക്, എൻടിപിസി, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, എഫ്എംസിജി, ഊർജം, ഐടി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. വാഹനം, ബാങ്ക്, ലോഹം ഓഹരികളാണ് വില്പന സമ്മർദം നേരിട്ടത്.

from money rss https://bit.ly/3dpeJ1y
via IFTTT