121

Powered By Blogger

Friday, 8 May 2020

തരംഗമായി കേരള കസവ് മാസ്ക്; നെയ്ത്തുകാർക്ക് ആശ്വാസവും

'വേദിക' തയ്യാറാക്കിയ മാസ്ക് ധരിച്ച യുവതി തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിൽ പ്രധാനം സാമൂഹികാകലം പാലിക്കലും മുഖാവരണം ധരിക്കലുമാണ്. അതിൽത്തന്നെ വ്യത്യസ്ത രീതിയിലുള്ള മുഖാവരണങ്ങൾ ഫാഷൻ ലോകത്തെയും കീഴടക്കുന്നു. കേരളത്തിൽനിന്നുള്ള കസവ് മാസ്കുകളും ഇപ്പോൾ ട്രെൻഡായിരിക്കുകയാണ്. 'വേദിക'യുടെ സ്ഥാപകയും ക്രിയേറ്റീവ് ഹെഡ്ഡുമായ മൈത്രി ശ്രീകാന്ത് ആനന്ദാണ് കേരള കസവ് മാസ്കുകളിലൂടെ ഒരുവിഭാഗം ജനങ്ങളെ ദുരിതത്തിൽനിന്നു മോചിതരാക്കാനുള്ള ശ്രമത്തിനു പിന്നിൽ. ബാലരാമപുരത്തെ നെയ്ത്തുതൊഴിലാളികളെ സഹായിക്കുകയെന്ന ഉദ്യമംകൂടി ഇതിനു പിന്നിലുണ്ടെന്ന് മൈത്രി ശ്രീകാന്ത് ആനന്ദ് പറയുന്നു. ഖാദി, കലംകരി, ബ്ലോക്ക് പ്രിന്റഡ്, ഇകാത് തുടങ്ങിയ തനതായ വസ്ത്രാലങ്കാരരീതികളെ ആഘോഷമാക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു. കേരള പോലീസിന്റെ മാസ്ക് ചലഞ്ചിന്റെ ഭാഗമായി കസവ് മാസ്കുകൾ വിപണിയിലെത്തി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കസവ് മാസ്കുകൾ ഡിസൈൻചെയ്തു നൽകി. നെയ്ത്തുതൊഴിലാളികളെ സഹായിക്കാനുള്ള ഉദ്യമത്തെ പ്രശംസിച്ച് ശശി തരൂർ എം.പി. 'വേദിക' തയ്യാറാക്കിയ കസവ് മാസ്കിന്റെ ചിത്രങ്ങൾ ട്വിറ്ററിലും പങ്കുവെച്ചു.

from money rss https://bit.ly/3fy5IFh
via IFTTT

Related Posts:

  • ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തുമുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നേരിയ നേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ, ഓട്ടോ, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്. സെൻസെക്സ് 41.75 പോയന്റ് ഉയർന്ന് 48,732.55ലും നിഫ്റ്റി 18.70 പോയന്റ് താഴ്ന്ന് 14,677.80ലുമാണ് വ്യാപാരം … Read More
  • സ്വർണവില കൂടുന്നു: പവന് 35,720 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. ബുധനാഴ്ച പവന്റെ വില 200 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന്റെ വില 25 രൂപ വർധിച്ച് 4465 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ 720 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന… Read More
  • രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ കുതിപ്പ്ന്യൂഡൽഹി: രാജ്യത്തെ വിദേശ നിക്ഷേപത്തിൽ കുതിപ്പ്. ഓഗസ്റ്റ് മാസത്തിൽ 16,459 കോടി രൂപയുടെ ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് (എഫ്.പി.ഐ) നിക്ഷേപമാണുണ്ടായത്. ജൂലൈയിൽ വിൽപ്പനയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന വിദേശ നിക്ഷേപകർ ഓഗസ്റ്റ്… Read More
  • സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 34,560 ആയിസംസ്ഥാനത്ത് സ്വർണവില താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4320 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1756 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ … Read More
  • ഐടി മേഖലയിൽ ജോലിക്കാരുടെ ആവശ്യം വർധിക്കുന്നു: 1.20 ലക്ഷം പേരെ നിയമിക്കുംആഗോള വ്യാപകമായി ഐടി സേവനമേഖലയിൽ ഡിമാൻഡ് കുത്തനെ വർധിച്ചതിനാൽ രാജ്യത്തെ പ്രമുഖ കമ്പനികൾ ഒരുവർഷത്തിനുള്ളിൽ 1,20,000ത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ തുടങ്ങിയ ക… Read More