121

Powered By Blogger

Friday, 8 May 2020

വ്യവസായങ്ങള്‍ ചൈനവിടുമ്പോള്‍ കേരളം ചെയ്യേണ്ടത്‌

കോവിഡ് വ്യാപനത്തിനിടെ, യു.എസ്. കമ്പനികൾ ഉൾപ്പെടെയുള്ള ആഗോള വ്യവസായങ്ങൾ ചൈന വിടാനുള്ള കാരണങ്ങൾ മൂന്നാണ്. ഒന്ന്, ചൈനയ്ക്കെതിരായ വികാരം. രണ്ട്, നിർമാണത്തിന് ആവശ്യമായ ഉത്പന്നങ്ങൾക്ക് ചൈനയെ മാത്രം ആശ്രയിച്ചതുമൂലം പല കമ്പനികളുടെയും പ്രവർത്തനം തന്നെ സ്തംഭിച്ചത്. മൂന്ന്, ചൈനയെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്ക. ചൈനയുമായി മത്സരിക്കുക എളുപ്പമല്ല. കാരണം, ഉത്പാദനക്ഷമതയുടെ കാര്യത്തിലും തൊഴിൽ അച്ചടക്കത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് അവർ. മാത്രമല്ല, അവിടെ കാര്യങ്ങൾ നടപ്പാക്കാൻ എളുപ്പമാണ്. കാരണം, അവിടെ സ്റ്റേറ്റ് കാപ്പിറ്റലിസം അഥവാ ഭരണകൂട മുതലാളിത്തമാണ്. വൈകാരികമായ എതിർപ്പുകൾ തത്കാലം മാറ്റിവയ്ക്കാം. പക്ഷെ, നിർമാണത്തിന് ആവശ്യമായ ഉത്പന്നങ്ങളുടെ പവർ ഹൗസ് എന്ന നിലയിൽ ചൈനയെ മാത്രം ആശ്രയിക്കുന്നത് കുറയുമെന്ന് ഉറപ്പാണ്. പല കമ്പനികളും തങ്ങളുടെ ഉത്പാദനത്തിന്റെ ഒരു ഭാഗമെങ്കിലും മറ്റിടങ്ങളിലേക്ക് മാറ്റാൻ നോക്കും. അവിടെയാണ് കേരളത്തിന്റെ സാധ്യത. കേരളം എന്തു ചെയ്യണം? കേരളത്തിന് ലക്ഷ്യമിടാവുന്ന വ്യവസായ മേഖലകൾ ഏതൊക്കെയാണെന്ന് ആദ്യംതന്നെ തിരിച്ചറിയുക. വിദ്യാസമ്പന്നവും സാമൂഹികമായി ഉയർന്നുനിൽക്കുന്നതുമായ സമൂഹമാണ് നമ്മുടേത്. താരതമ്യേന സുരക്ഷിതമായി താമസിക്കാൻ പറ്റിയ ഇടം. മാത്രമല്ല, ആരോഗ്യത്തിലും മുന്നിൽ നിൽക്കുന്നവർ. ഇതൊക്കെയാണെങ്കിലും പുതിയ വ്യവസായങ്ങൾക്കായി നമുക്ക് ഏറെ ഭൂമി ലഭ്യമല്ല. ജനസാന്ദ്രതയും കൂടുതലാണ്. അതിനാൽ, വൻകിട നിർമാണ വ്യവസായങ്ങൾ നമുക്ക് അസാധ്യമാണ്. വരുന്ന കമ്പനികൾ ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥിതി വരാതിരിക്കാനും നോക്കണം. കമ്പനികൾ വരുമ്പോൾ അവർക്ക് അനുയോജ്യമായ ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. കമ്പനികളെ എങ്ങനെ കൊണ്ടുവരാം? ഏതൊക്കെ മേഖലകളിലെ വ്യവസായങ്ങളെയാണ് കേരളത്തിലേക്ക് ആകർഷിക്കേണ്ടതെന്ന് ഉറപ്പിച്ചുകഴിഞ്ഞാൽ ആ മേഖലകളിലെ കമ്പനികളെ ഇങ്ങോട്ടേക്ക് ക്ഷണിക്കുകയാണ് വേണ്ടത്. അതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിജയികളായ മലയാളികളുടെ നെറ്റ്വർക്ക് ഉപയോഗിക്കുക. യു.എസ്., യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലൊക്കെ പല വൻകിട കമ്പനികളുടെയും മേധാവികളായി മലയാളികളുണ്ട്. അവരുടെ സഹായത്തോടെ കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കാം. കേരളത്തിൽ നിലവിലുള്ള കമ്പനികളെക്കൊണ്ട് സംയുക്ത സംരംഭങ്ങൾക്കും പങ്കാളിത്ത സംരംഭങ്ങൾക്കുമൊക്കെ ശ്രമിക്കാം. വ്യവസായ സൗഹൃദാന്തരീക്ഷം അത്യാവശ്യം ഹർത്താലുകളും സമരങ്ങളുമായി മുന്നോട്ടുപോയാൽ പുതിയ വ്യവസായങ്ങൾ വരില്ല. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ നാം വലിയ പുരോഗതി കൊണ്ടുവന്നേ മതിയാകൂ. കഴിഞ്ഞ പ്രളയത്തിൽ രാഷ്ട്രീയം മാറ്റിെവച്ച് നാം ഒത്തൊരുമിച്ച് പ്രവർത്തിച്ചതുപോലെ വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിലും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. നയങ്ങളിൽ മാറ്റങ്ങൾ ആവശ്യമാണെങ്കിൽ അത് എത്രയും വേഗം ചെയ്യണം. പരിഷ്കാരങ്ങൾ പ്രഖ്യാപിക്കാൻ എളുപ്പമാണ്. അത് നടപ്പാക്കാനാണ് ബുദ്ധിമുട്ട്. പുതിയ വ്യവസായങ്ങൾ വന്നാലേ സർക്കാരിന്റെ വരുമാനം കൂടുകയുള്ളൂവെന്ന ബോധം സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം. ഫലപ്രദമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്ന നയം സർക്കാരിന് സ്വീകരിക്കാവുന്നതാണ്. സർക്കാർ നിയമം കൊണ്ടുവന്നാൽ മതി. ലൈസൻസുകളും മറ്റ് അനുമതികളും ലഭ്യമാക്കുന്ന ചുമതല സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുക. പാസ്പോർട്ട് നൽകുന്ന ചുമതല സർക്കാർ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതോടെ അത് എത്രമാത്രം ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നുവെന്നത് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. സർക്കാർ ഉടമസ്ഥത വഹിക്കുകയും സ്വകാര്യ ഏജൻസികൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന മോഡൽ വന്നാൽ മാത്രമേ പുരോഗമനം വരൂ. ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളുടെ സങ്കീർണമായ നടത്തിപ്പ് ഇവിടെ നിന്നുള്ള സ്വകാര്യ കമ്പനികൾ വിജയകരമായി നിർവഹിക്കുന്നുണ്ട്. (ഐ.ബി.എസ്. ഗ്രൂപ്പിന്റെ സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനുമാണ് ലേഖകൻ)

from money rss https://bit.ly/3dvpK1y
via IFTTT