121

Powered By Blogger

Friday, 8 May 2020

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്ന പദ്ധതിയുമായി എസ്ബിഐ

മുതിർന്ന പൗരന്മാർക്കായി കൂടുതൽ പലിശ നൽകുന്ന സ്ഥിര നിക്ഷേപ പദ്ധതി എസ്ബിഐ അവതരിപ്പിച്ചു. പലിശ തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ ആദായ നഷ്ടത്തിൽനിന്ന് മുതിർന്ന പൗരന്മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ വികെയർ-എന്നപേരിൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം 30 ബേസിസ് പോയന്റിന്റെ അധിക പലിശ നിക്ഷേപകർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്കുപുറമെയാണിത്. പുതിയ നിക്ഷേപ പദ്ധതിക്ക് 2020 സെപ്റ്റംബർ 30വരെയാണ് കാലാവധി. അതിനുശേഷം ഈ പദ്ധതിയിൽ നിക്ഷേപം സ്വീകരിക്കില്ല. വിശദാംശങ്ങൾ അറിയാം: അഞ്ചുവർഷമോ അതിൽകൂടുതലോ കാലാവധിയ്ക്കുള്ള നിക്ഷേപത്തിനാണ് പദ്ധതി പ്രകാരം കൂടുതൽ പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്കുപുറമെയാണ് 30 ബേസിസ് പോയന്റിന്റെ അധിക ആദായംകൂടി നൽകുന്നത്. അങ്ങനെവരുമ്പോൾ മൊത്തം 0.80ശതമാനം പലിശയാണ് കൂടുതലായി ലഭിക്കുക. കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചാൽ അധികമായി നൽകുന്ന 30 ബേസിസ് പോയന്റിന്റെ വർധന ലഭിക്കില്ല. ഏഴുദിവസംമുതൽ 10 വർഷംവരെയുള്ള വിവിധകാലയളവുകളിലെ സ്ഥിര നിക്ഷേപത്തിന് നാലുശതമാനംമുതൽ 6.20ശതമാനംവരെയാണ് എസ്ബിഐ നിലവിൽ പലിശ നൽകുന്നത്. ഈയിടെ നിക്ഷേപ പലിശയിൽ 20 ബേസിസ് പോയന്റിന്റെ കുറവ് ബാങ്ക് വരുത്തിയിരുന്നു. മെയ് 12 മുതലാണ് ഇത് ബാധകമാകുന്നത്. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് (എംസിഎൽആർ)അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിൽ 15 ബേസിസ് പോയന്റിന്റെ കുറവുംവരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ഒരുവർഷത്തെ നിരക്ക് 7.40ശതമാനത്തിൽനിന്ന് 7.25ശതമാനമായി കുറയും. മെയ് 10മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക.

from money rss https://bit.ly/2ytN4xR
via IFTTT