121

Powered By Blogger

Friday, 8 May 2020

മൂന്നാഴ്ചയ്ക്കുള്ളില്‍ 60,000 കോടിയുടെ നിക്ഷേപം: ഓഹരിവില കുതിച്ചത് 80%

ജിയോ പ്ലാറ്റ്ഫോമിൽ മൂന്നാമതൊരു സ്ഥാപനംകൂടി നിക്ഷേപം നടത്തിയതോടെ റിലയൻസിന്റെ ഓഹരി വില കുതിച്ചു. വ്യാപാരം ആരംഭിക്കുന്നതിനുതൊട്ടുമുമ്പ് റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ റിലയൻസിന്റെ ഓഹരി വിലയിൽ അഞ്ചുശതമാനമാണ് നേട്ടമുണ്ടായത്. 52 ആഴ്ചയിലെ ഉയർന്നനിലവാരമായ 1,617നുതാഴെയാണ് ഇപ്പോഴും ഓഹരിവിലയെങ്കിലും 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 875.70 രൂപയിൽനിന്ന് നേട്ടമുണ്ടാക്കിയത് 80ശതമാനത്തോളമാണ്. മാർച്ച് 23നായിരുന്നു ഓഹരിവില 875നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഡിസംബറിലാണ് 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിൽ ഓഹരിവിലയെത്തിയത്. വിസ്റ്റ 11,357 കോടി രൂപകൂടി നിക്ഷേപിച്ചതോടെ മൂന്നാഴ്ചക്കകം ജിയോ പ്ലാറ്റ്ഫോമിൽ 60,956.37 കോടിരൂപയാണ് മൊത്തം നിക്ഷേപമായെത്തിയത്. റിലയൻസിന്റെ കടബാധ്യതതീർക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നതിന്റെ സൂചനകളാണ് ഓഹരിയിലെ നേട്ടത്തിനുപിന്നിൽ. ഫേസ്ബുക്ക് 43,574 കോടിരൂപയും സിൽവൽ ലേയ്ക്ക് 5,665.75 കോടി രൂപയുമാണ് ഇതിനകം ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചത്. ടെലികോമുമായി ബന്ധമില്ലാത്ത കമ്പനികളാണ് മൂന്നുമെന്ന പ്രത്യേകതയുമുണ്ട്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ സിൽവർ ലേയ്ക്കും വിസ്റ്റയും ടെക് കമ്പനികളിൽ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളാണ്. ഫേസ്ബുക്കാകട്ടെ പ്രമുഖ ടെക് കമ്പനിയുമാണ്. ഇതോടെ ജിയോ പ്ലാറ്റ്ഫോം കൺസ്യൂമർ-ടെക്നോളജി കമ്പനിയായി മാറുകയാണ്. Jio Platforms gets ₹60,000 crore investment in 3 weeks. RIL shares up 80%

from money rss https://bit.ly/3bcEX64
via IFTTT