121

Powered By Blogger

Friday, 12 March 2021

ബാങ്കുകൾ പ്രതിസന്ധിയിലാകും: സർക്കുലർ പിൻവലിക്കാൻ സെബിയോട് ധനമന്ത്രാലയം

ന്യൂഡൽഹി: അഡിഷണൽ ടയർ വൺ(എ.ടി-1) കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്ന് ധനമന്ത്രാലയം സെബിയോട് ആവശ്യപ്പെട്ടു. മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിച്ചിട്ടുള്ള ബാങ്കുകളുടെ എ.ടി 1 കടപ്പത്രങ്ങളുമായി ബന്ധപ്പെട്ടാണ് സെബിയുടെ നിർദേശം. ഏപ്രിൽ ഒന്നുമുതലാണ് നിർദേശം പ്രാബല്യത്തിൽ വരാനിരുന്നത്. സർക്കുലർ ലഭിച്ചതോടെ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ വൻതോതിൽ എ.ടി 1 കടപ്പത്രങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ ശ്രമിച്ചിരുന്നു. ഇത് ഡെറ്റ് നിക്ഷേപകരുടെ ആദായത്തെ ബാധിക്കുന്ന സാഹചര്യമുണ്ടായി. പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണത്തെ സെബിയുടെ തീരുമാനം ബാധിക്കുമെന്നതിനാലാണ് ധനമന്ത്രാലയത്തിന്റെ ഇടപെടൽ. ബാങ്കുകൾ സർക്കാരിനെ കൂടുതൽ ആശ്രയിക്കുന്ന സാഹച്യര്യം ഭാവിയിൽ ഇതുമൂലം ഉണ്ടാകും. നിലവിൽ ബാങ്കുകൾ പുറത്തിറക്കിയിട്ടുള്ള 90,000കോടി രൂപയുടെ ബോണ്ടുകളിൽ 35,000 കോടി രൂപയും മുടക്കിയിട്ടുള്ളത് മ്യൂച്വൽ ഫണ്ടുകളാണ്. ഈ ബോണ്ടുകളുടെ മൂല്യനിർണയത്തിനുള്ള നിർദേശങ്ങൾക്കുപുറമെ, നിക്ഷേപപരിധിയും സെബി നിർദേശിച്ചിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെതുടർന്ന് സുരക്ഷ ഉറപ്പാക്കാൻ ബേസൽ 3 മാനദണ്ഡങ്ങൾ കർശനമാക്കിയതിനെതുടർന്ന് കുടുതൽ മൂലധനം കണ്ടെത്താൻ ബാങ്കുകൾ കണ്ട പ്രധാനമാർഗമായിരുന്നു എ.ടി 1 ബോണ്ടുകൾ പുറത്തിറക്കൽ. ഓഹരികളേക്കാൾ റിസ്കുള്ള ഇനത്തിലുള്ളവയാണ് എ.ടി 1 ബോണ്ടുകളിലെ നിക്ഷേപം. കാലാവധിയില്ലാത്തവയും ഉയർന്ന ആദായം ലഭിക്കുന്നവയുമാണ് ഈവിഭാഗത്തിലുള്ള കടപ്പത്രങ്ങൾ. കാലാവധിക്കുപകരമായി കടപ്പത്രം പിൻവലിക്കുന്നതിന് കോൾ ഓപ്ഷൻ രീതിയാണുള്ളത്. നിക്ഷേപകർക്ക് പണം ആവശ്യമുള്ളപ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻകഴിയും. ബാങ്കുകൾ പ്രതിസന്ധിയിലായാൽ ഇത്തരം കടപ്പത്രങ്ങൾ എഴുതിത്തള്ളാനോ ഓഹരിയാക്കിമാറ്റാനോകഴിയും. നിയമനടപടികൊണ്ട് ഫലവുമില്ല.ഉയർന്ന പലിശ ലഭിക്കുമെന്നതിനാലാണ് മ്യൂച്വൽ ഫണ്ടുകളും മറ്റും ഇതിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നത്. അടുത്തകാലത്ത് ബാങ്കുകൾ പ്രതിസന്ധിയിലായപ്പോൾ എ.ടി 1 കടപ്പത്രങ്ങൾ എഴുതിത്തള്ളിയ സാഹചര്യമുണ്ടായിരുന്നു. ഫണ്ടുകമ്പനികൾ ഇത്തരം സാഹചര്യം നേരിട്ടതോടെയാണ് എ.ടി 1 കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതിന് സെബി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. Finance ministry asks Sebi to withdraw circular on AT1 bonds

from money rss https://bit.ly/2N9KEvp
via IFTTT