121

Powered By Blogger

Friday, 12 March 2021

ഇനി നാലുദിവസം ബാങ്കുകൾ മുടങ്ങും, എ.ടി.എമ്മുകൾ ഒഴിയുമോ എന്ന് ആശങ്ക

തിരുവനന്തപുരം:ബാങ്കുകൾ തുടർച്ചയായി നാലുദിവസം പ്രവർത്തിക്കില്ല. രണ്ടുദിവസത്തെ അവധിയും തുടർന്ന് രണ്ടുദിവസത്തെ പണിമുടക്കും കാരണമാണിത്. 13-ന് രണ്ടാം ശനിയാഴ്ചയും 14-ന് ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. 15-നും 16-നുമാണ് ബാങ്കിങ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരേ നടക്കുന്ന ഈ പണിമുടക്കിൽ ജിവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാലുദിവസം തുടർച്ചയായി മുടങ്ങുന്നതിനാൽ എ.ടി.എമ്മുകളിൽ പണം തീർന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, അങ്ങനെവരാൻ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ബാങ്ക് ശാഖകളിൽനിന്ന് അകലെയുള്ള ഓഫ് സൈറ്റ് എ.ടി.എമ്മുകളിൽ പണംനിറയ്ക്കുന്നത് ഏജൻസികളാണ്. അവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവരുടെ ചുമതലകളിലുള്ള എ.ടി.എമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. ബാങ്കുകളോട് ചേർന്നുള്ള ഓൺ സൈറ്റ് എ.ടി.എമ്മുകളിൽ ഇപ്പോൾ ഭൂരിഭാഗവും പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്നതാണ്. ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ പണം നിക്ഷേപിക്കാൻ ജനം ഈ എ.ടി.എമ്മുകളെ ആശ്രയിക്കും.

from money rss https://bit.ly/3tcXxUW
via IFTTT