121

Powered By Blogger

Friday, 17 September 2021

യുട്യൂബിൽനിന്ന് മാസം നാലുലക്ഷം രൂപ കിട്ടുന്നെന്ന് മന്ത്രി ഗഡ്കരി

ഭറൂച്ച്(ഗുജറാത്ത്): കോവിഡ് കാലത്ത് യുട്യൂബിൽ ആരംഭിച്ച ഓൺലൈൻ ക്ളാസുകൾ വഴി തനിക്ക് നാലുലക്ഷം രൂപയെങ്കിലും പ്രതിമാസം കിട്ടുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്താൻ ഭറൂച്ചിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'കോവിഡ് -19 കാലത്ത് ഞാൻ രണ്ടുകാര്യങ്ങൾ ചെയ്തു. ഒരു പാചകക്കാരനായി. വീട്ടിൽ പാചകംചെയ്യാനും വീഡിയോ കോൺഫറൻസിലൂടെ പ്രഭാഷണങ്ങൾ നടത്താനും തുടങ്ങി. യുട്യൂബിൽ അപ്ലോഡ് ചെയ്ത വിദേശ സർവകലാശാലാ വിദ്യാർഥികൾക്കുള്ള പ്രഭാഷണങ്ങൾ ഉൾപ്പെടെ 950-ലധികം പ്രഭാഷണങ്ങൾ ഞാൻ ഓൺലൈനിൽ നടത്തി. എന്റെ യുട്യൂബ് ചാനലിന് കാഴ്ചക്കാരേറി, യുട്യൂബ് ഇപ്പോൾ എനിക്ക് പ്രതിമാസം നാലു ലക്ഷം രൂപ നൽകുന്നുണ്ട്.' -അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/3tQoX4m
via IFTTT