121

Powered By Blogger

Tuesday, 15 December 2020

വിപണി പിടിക്കാന്‍ 100 രൂപയ്ക്കുതാഴെയുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ച് വോഡാഫോണ്‍ ഐഡിയ

100 രൂപയ്ക്കുതാഴെയുള്ള രണ്ട് പുതിയ പ്ലാനുകൾ വിഐ(വൊഡാഫോൺ ഐഡിയ) പ്രഖ്യാപിച്ചു. 59 രൂപയുടെയും 65 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് പുതിയതായി അവതരിപ്പിച്ചത്. നിലവിൽ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് പുതിയ പ്ലാൻ ലഭിക്കുകയുള്ളൂവെങ്കിലും താമസിയാതെ മറ്റ് സർക്കിളുകളിലേയ്ക്കും വ്യാപിപ്പിക്കും. 59 രൂപയുടെ പ്ലാൻ: 28 ദിസവം കാലാവധിയുള്ള പ്ലാനിൽ ലോക്കർ, നാഷണൽ, റോമിങ് കോളുകൾക്ക് 30 മിനുട്ട് സൗജന്യം ലഭിക്കും. 65 രൂപയുടെ കോംമ്പോ പാക്ക്: 100 എംബി ഹൈസ് സ്പീഡ് ഡാറ്റയോടൊപ്പം 52 രൂപയുടെ ടോക് ടൈം സൗജന്യവും ഈ പ്ലാനിലുണ്ടാകും. 28 ദിവസംതന്നെയാകും വാലിഡിറ്റി. 100 രൂപയ്ക്ക് താഴെ ലഭ്യമായ മറ്റ് പ്ലാനുകൾ: 39 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ: 100 എംബി ഡാറ്റയോടൊപ്പം 30 രൂപയുടെ ടോക് ടൈം ലഭിക്കും. 14 ദിവസമാണ് വാലിഡിറ്റി. 49 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: 300 എംബി ഡാറ്റയോടൊപ്പം 38 രൂപയുടെ ടോക് ടൈം ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. myvi.in എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാർജ് ചെയ്താൽ 200 എംബി അധികമായി ലഭിക്കും. 79 രൂപയുടെ പ്ലാൻ: 400 എംബി ഡാറ്റയോടൊപ്പം 64 രൂപയുടെ ടോക് ടൈം ലഭിക്കും. 28 ദിവസമാണ് കാലാവധി. myvi.in എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാർജ് ചെയ്താൽ 200 എംബി അധികമായി ലഭിക്കും. 95 രൂപയുടെ പ്ലാൻ: 200 എംബി ഡാറ്റയോടൊപ്പം 74 രൂപയുടെ ടോക് ടൈം ലഭിക്കും. 56 ദിവസമാണ് വാലിഡിറ്റി. myvi.in എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാർജ് ചെയ്താൽ 200 എംബി അധികമായി ലഭിക്കും. 100 രൂപയ്ക്കുതാഴെയുള്ള ഡാറ്റ പാക്കുകൾ: 16 രൂപ: ഒരു ജി.ബി. കാലാവധി ഒരു ദിവസം. 48 രൂപ: മൂന്ന് ജി.ബി. കാലാവധി മൂന്ന് ദിവസം. 98 രൂപ: 12 ജി.ബി. കാലാവധി. 28 ദിവസം. Vi Vodafone Idea launches Rs 59 and Rs 65 combo packs

from money rss https://bit.ly/2KoudKb
via IFTTT