121

Powered By Blogger

Wednesday, 12 February 2020

സെന്‍സെക്‌സ് 350 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 349.76 പോയന്റ് ഉയർന്ന് 41,565.90ലും നിഫ്റ്റി 93.30 പോയന്റ് നേട്ടത്തിൽ 12,201.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആഗോള വ്യാപകമായി ഓഹരി വിപണികൾക്ക് ഉണർവേകിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമായാണ് രാജ്യത്തെ സൂചികകളും നേട്ടത്തിലായത്. ബിഎസ്ഇയിലെ 984 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1490 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Market rallies for 2nd day

from money rss http://bit.ly/2OQxrWa
via IFTTT

Related Posts:

  • ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങള്‍ മാത്രംമുംബൈ: ശമ്പളക്കാരും പെൻഷൻകാരുമുൾപ്പെടെയുള്ളവരുടെ ആദായനികുതി റിട്ടേൺ സമർപ്പണത്തിന് ഇനി രണ്ടാഴ്ചകൂടി. ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം, തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്. ഇത്തവ… Read More
  • ശിഖര്‍ ധവാനുമൊത്ത് പുതിയൊരു ഇന്നിങ്സ് ആരംഭിച്ച് വി സ്റ്റാര്‍മൂവായിരം കോടിയിലേറെ രൂപയുടെ വിറ്റുവരവുള്ള വിഗാർഡ് ഗ്രൂപ്പിന്റെ പ്രൊമോട്ടർമാരിൽ നിന്നുള്ള വിസ്റ്റാറിന്റെ ബ്രാൻഡ് അംബാസിഡറായി പ്രമുഖ ക്രിക്കറ്റ് താരം ശിഖർ ധവാനെ നിയോഗിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്… Read More
  • സെന്‍സെക്‌സില്‍ 172 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 172 പോയന്റ് ഉയർന്ന് 39,262ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തിൽ 11,639ലുമാണ് വ്യാപാരം നടക്കുന്നത്. അശോക് ലൈലാൻഡ്, അമര രാജ, മാരുതി സുസുകി, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, … Read More
  • സാമൂഹിക ഓഹരി വിപണി: സെബി സാധ്യതാപഠനം തുടങ്ങിമുംബൈ:സാമൂഹിക, പരിസ്ഥിതിക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ധനസമാഹരണത്തിനായി 'സാമൂഹിക ഓഹരി വിപണി' തുടങ്ങുന്നതു സംബന്ധിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പഠനം തുടങ… Read More
  • കോടിയുടുത്ത് ഓണവിപണി; ഇനി മത്സരകാലംകൊച്ചി: ഓണമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണി സജീവമായി. ഗൃഹോപകരണ വിപണിയിലാണ് ആദ്യ ഉണർവ് കാണുന്നത്. ടെലിവിഷൻ, വാഷിങ് മെഷിൻ, റഫ്രിജറേറ്റർ, എ.സി. തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും വാങ്ങാൻ തിരക്കാരംഭിച്ചതായ… Read More