121

Powered By Blogger

Wednesday, 18 February 2015

റാസല്‍ഖൈമയില്‍ ശൈഖ് ഖലീഫ സ്‌പെഷലിസ്റ്റ് ആസ്പത്രി തുറന്നു








റാസല്‍ഖൈമയില്‍ ശൈഖ് ഖലീഫ സ്‌പെഷലിസ്റ്റ് ആസ്പത്രി തുറന്നു


Posted on: 19 Feb 2015






റാസല്‍ഖൈമ:
മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ സ്‌പെഷലിസ്റ്റ് ആസ്പത്രികളിലൊന്നായ ശൈഖ് ഖലീഫ സ്‌പെഷലിസ്റ്റ് ആസ്പത്രിയുടെ ഉദ്ഘാടനം റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ കാസിമി നിര്‍വഹിച്ചു. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ശൈഖ് ഖലീഫ ഫണ്ട് ഉപയോഗിച്ച് രാജ്യത്ത് സ്ഥാപിക്കുന്ന നിരവധി പദ്ധതികളിലൊന്നാണ് സ്‌പെഷലിസ്റ്റ് ആസ്പത്രി.

രാജ്യത്ത് ആതുരശുശ്രൂഷാമേഖലയിലെ നാഴികക്കല്ലുകളിലൊന്നാണ് ആസ്പത്രിയെന്ന് ശൈഖ് സൗദ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ഗുണനിലവാരം പുലര്‍ത്തുന്ന, ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളുള്ള ആസ്പത്രിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.


72,000 ചതുരശ്ര മീറ്ററില്‍ ആറ് നിലകളിലായി 248 ബെഡ്ഡുകളോടുകൂടിയാണ് ആസ്പത്രി പ്രവര്‍ത്തിക്കുക. ആസ്പത്രിയുടെ നടത്തിപ്പ് ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള സോള്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനാണ്. കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, നാഡീ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ശൈഖ് ഖലീഫ സ്‌പെഷലിസ്റ്റ് ആസ്പത്രിയുടെ സവിശേഷതയാണ്.












from kerala news edited

via IFTTT