121

Powered By Blogger

Wednesday, 18 February 2015

Let's MOJO











കൊച്ചിയില്‍ ഇപ്പോള്‍ ഒരേയൊരു മന്ത്രം മാത്രംമോജോ റൈസിങ്. കേരളം ഇന്നേവരെ സാക്ഷിയായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ മ്യൂസിക്കല്‍ മെഗാഷോയ്ക്കായി കാതോര്‍ത്തിരിക്കുകയാണ് നഗരം. കിഴക്കും പടിഞ്ഞാറും കൈകോര്‍ക്കുന്ന ഫ്യൂഷന്റെ അദ്ഭുത രാവുകള്‍ക്കായുള്ള കാത്തിരിപ്പ്. ഈ വെള്ളി, ശനി (ഫിബ്രവരി 20, 21 ) ദിവസങ്ങളില്‍ കൊച്ചി ഇരമ്പും, ഇതുവരെ കാണാത്ത രീതിയില്‍.

16 ബാന്‍ഡുകള്‍. രണ്ടുദിവസം. ഒരുത്സവം. ഇതാണ്'മോജോ റൈസിങ്'.


മാതൃഭൂമിയുടെ ഇവന്റ് ഡിവിഷനായ 'റെഡ് മൈക്' അവതരിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടാണ് വേദി. ദിവസം ഏഴുമണിക്കൂര്‍ വീതം നീളുന്ന നോണ്‍സ്‌റ്റോപ്പ് സംഗീതവിരുന്നാണ് മോജോ റൈസിങ്. ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ച് രാത്രി പത്തുവരെ നീളുന്ന ഈ ത്രസിപ്പിക്കുന്ന ലൈവ് പെര്‍ഫോര്‍മന്‍സില്‍ എട്ടുബാന്‍ഡുകളാണ് ഒരു ദിവസം അരങ്ങിലെത്തുക.




കണ്‍മുന്നില്‍ മോജോ


മലയാളത്തിന് അപരിചിതമായ ഒരു സംഗീതസംസ്‌കാരത്തിന് തുടക്കമിടുകയായിരുന്നു കപ്പ ടി.വി. യിലെ 'മ്യൂസിക് മോജോ' എന്ന പരിപാടി. നിത്യഹരിതങ്ങളായ ഗാനങ്ങളെ അവയുടെ ആത്മാവ് ചോര്‍ന്ന് പോകാത്തവണ്ണം പുതുമകളോടെ അവതരിപ്പിക്കുന്ന ഇത് യുവത്വത്തിന്റെ പ്രിയപ്പെട്ട ഇടമായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല.

കേരളത്തിലെ പല ബാന്‍ഡുകള്‍ക്കും പാടിത്തെളിയാനുള്ള വേദികൂടിയായി മ്യൂസിക് മോജോ. ഇന്നും ലോകമെങ്ങും വേരുകളുള്ള തൈക്കൂടം ബ്രിഡ്ജിന് ആദ്യ അരങ്ങായത് മ്യൂസിക് മോജോ ആയിരുന്നു. മനസ്സില്‍ ഇന്നും തങ്ങിനില്കുന്ന ഗൃഹാതുര ഈണങ്ങളെ മോജോയിലെ ബാന്‍ഡുകള്‍ ആധുനികതയുടെ സ്പര്‍ശത്തോടെ അവതരിപ്പിച്ചപ്പോള്‍ യുവത്വം കൂടെപ്പാടി.


'മ്യൂസിക് മോജോ'യെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണ് 'മോജോ റൈസിങ്'. ഇതുവരെ ടി.വി. യില്‍ മാത്രം കണ്ട ഗായകരും ബാന്‍ഡുകളും ഒരു വിരല്‍പ്പാടകലെ.





അവര്‍ സമ്മാനിക്കുന്ന അവിസ്മരണീയ അനുഭവം നേരില്‍ക്കാണാനുള്ള അവസരം. ഇന്ത്യയിലെ 16 മുന്‍നിര സംഗീതബാന്‍ഡുകളെ രണ്ടുദിനം കൊണ്ട് ഒറ്റവേദിയില്‍ അവതരിപ്പിക്കുന്ന മോജോ റൈസിങ് കേരളത്തിലെ യുവത്വത്തിന് സമ്മാനിക്കുന്നത് അവിസ്മരണീയ നിമിഷങ്ങളാണ്. ഈ വിരുന്നിനെത്താതെപോയാല്‍ നിങ്ങള്‍ക്ക് നഷ്ടമാകുക,സംഗീതനിശകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനുഭവങ്ങളിലൊന്നാകും.


അഗ്‌നി മുതല്‍ അഞ്ജുവരെ


എം.ടി.വി. യിലൂടെ ശ്രദ്ധേയരായ അഗ്‌നിയെയും കേരളത്തിന്റെ സ്വന്തം തൈക്കൂടം ബ്രിഡ്ജിനെയും കൂടാതെ ബ്ലാക് ലെറ്റേഴ്‌സ്, രോഹിത് വാസുദേവന്‍ ഡയറീസ്, മാഡ് ഓറഞ്ച് ഫയര്‍ വര്‍ക്‌സ്, ബൈജു ധര്‍മജന്‍ സിന്‍ഡിക്കേറ്റ്, മസാല കോഫി, ജോബ് കുര്യന്‍ കളക്ടീവ്, അഞ്ജു ബ്രഹ്മാസ്മി ഫീറ്റ് സന്തോഷ് ചന്ദ്രന്‍, സൂരജ് മണി ദി തത്വ ട്രിപ്പര്‍, ജാനു, ലഗോരി, ജങ്ക് യാര്‍ഡ് ഗ്രൂവ്‌സ്, ഡയാറ തുടങ്ങിയ ബാന്‍ഡുകളാണ് മോജോ റൈസിങ്ങിന്റെ ആകര്‍ഷണം.


തൈക്കുടം വരും നാല് വിസ്മയങ്ങളുമായി


ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ നിന്ന് ലോകമെങ്ങുമുള്ള സംഗീതപ്രേമികളിലേക്ക് പാലം പണിത തൈക്കൂടം ബ്രിഡ്ജിന്റെ ഏറ്റവും പുതിയ നാല് ഗാനങ്ങള്‍ 'മോജോ റൈസിങ്ങി'ന്റെ വേദിയില്‍ പുറത്തിറക്കും. തൈക്കൂടത്തിന്റെ പുതിയ ആരവം ആദ്യം അനുഭവിക്കാനുള്ള അവസരമാണ് മോജോ റൈസിങ്ങിനെത്തുന്നവര്‍ക്ക് ലഭിക്കുക.

വൈറ്റിലയ്ക്കടുത്തുള്ള തൈക്കൂടം പാലത്തെ അമേരിക്കയില്‍ വരെ പരിചിതമായ പേരാക്കി മാറ്റിയത് ഈ സംഘമാണ്. കപ്പ ടി.വി. യിലെ മ്യൂസിക് മോജോയിലൂടെയാണ് ഇവരുടെ തുടക്കം. മോജോയില്‍ നിന്ന് യൂട്യൂബിലൂടെ ലോകമെങ്ങും എത്തിയ ഇവര്‍ക്കായി ഇന്ന് വേദികള്‍ കാത്തിരിക്കുന്നു.

ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ഥ് മേനോന്‍ എന്നീ രണ്ട് ബന്ധുക്കളുടെ കൂട്ടുകെട്ടാണ് തൈക്കൂടത്ത് സംഗീതത്തിന്റെ പാലമൊരുക്കിയത്. പഴയ ഈണങ്ങളുടെ മധുരവും പുതിയ സംഗീതത്തിന്റെ ലഹരിയുംഇതാണ് തൈക്കൂടം പാട്ടുകളുടെ സവിശേഷത.


ജോണ്‍സന്റെ 'അനുരാഗിണീ..' എം.ജി.രാധാകൃഷ്ണന്റെ 'അല്ലിമലര്‍ക്കാവില്‍...' തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്കൊപ്പംതന്നെ മറന്നുകിടന്നിരുന്ന

'പച്ചക്കറിക്കായ തട്ടില്‍...' പോലെയുള്ള പാട്ടുകളെയും ഇവര്‍ പുതിയ രീതിയില്‍ കേള്‍വിക്കാരിലെത്തിച്ചു. പഴയ പാട്ടുകളുടെ പുനരവതരണമായ നൊസ്റ്റാള്‍ജിയയ്ക്ക് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം 25ലക്ഷത്തിന് മുകളിലാണ്. 'അയലമത്തിചൂരകാരികണവകിളിമീന്‍...' എന്നുതുടങ്ങുന്ന ഫിഷ്‌റോക്ക് പോലുള്ള സ്വന്തം ഐറ്റങ്ങളും തൈക്കൂടംകാരുടെ സ്‌പെഷാലിറ്റിയാണ്. ബാന്‍ഡിന് സ്വന്തമായി കുറച്ചുപാട്ടുവേണം എന്നു തോന്നിയപ്പോഴാണ് ഗോവിന്ദിന്റെ സഹോദരിയെഴുതിയ പാട്ട് 'ഫിഷ്‌റോക്ക്' എന്ന പേരില്‍ അവതരിപ്പിച്ചത്. തനതുപാട്ടുകളുടെ ഈ ശേഖരത്തിലേക്ക് നാലെണ്ണം കൂടി അവതരിപ്പിക്കുകയാണ് തൈക്കൂടം. അതിന് വേദിയാകുന്നത് മോജോ റൈസിങ്ങും.




ടിക്കറ്റുകള്‍ ഇവിടെ

മോജോ റൈസിങ്ങിന്റെ ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്കിന്റെ 23ശാഖകളില്‍ ലഭിക്കും. ബുക്ക് മൈ ഷോ ഡോട് കോമിലൂടെയും ബുക്ക് ചെയ്യാം. ടിക്കറ്റുകള്‍ ലഭിക്കുന്ന ഫെഡറല്‍ ബാങ്ക് ശാഖകള്‍: ആലുവ ബാങ്ക് ജങ്ഷന്‍, അങ്കമാലി, ഇടപ്പള്ളി, ലുലുമാള്‍, ഇന്‍ഫോപാര്‍ക്, കളമശ്ശേരി, നോര്‍ത്ത് പറവൂര്‍, തൃക്കാക്കര, കൊച്ചി, എറണാകുളം നോര്‍ത്ത്, സൗത്ത്, എം.ജി.റോഡ്, പനമ്പിള്ളി നഗര്‍, പാലാരിവട്ടം, പള്ളുരുത്തി, തൃപ്പൂണിത്തുറ, കോതമംഗലം ടൗണ്‍, മൂവാറ്റുപുഴ(ഈസ്റ്റ്), പെരുമ്പാവൂര്‍, പിറവം, കോഴിക്കോട് മാവൂര്‍ റോഡ്, തിരുവനന്തപുരം സ്റ്റാച്യു, തൃശ്ശൂര്‍ മെയിന്‍ ഇതുകൂടാതെ മാതൃഭൂമിയുടെ എല്ലാ യൂണിറ്റുകളിലും ജില്ലാ ബ്യൂറോകളിലും ക്ലബ്ബ് എഫ്.എം. ഓഫീസുകളിലും ടിക്കറ്റുകള്‍ ലഭിക്കും.


ഓണ്‍ലൈന്‍ വഴി ബുക് ചെയ്യുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

Infoline: 9895033003


2 ദിവസം 16 ബാന്‍ഡുകള്‍

14 മണിക്കൂര്‍ നോണ്‍സ്‌റ്റോപ്പ് മ്യൂസിക്

ഇത് കേരളത്തില്‍ ആദ്യം



ഈ തുകയ്ക്ക് കിട്ടുമോ ഇത്രയധികം ആവേശം


16 ബാന്‍ഡുകളുടെ ഷോകള്‍ പ്രത്യേകം കാണണമെങ്കില്‍ എത്രതുക ചെലവാകുമെന്ന് ആലോചിക്കുക. പക്ഷേ, ഇവിടെ രണ്ടുദിവസത്തേക്ക് ഒരാള്‍ക്ക് നല്‍കേണ്ടത് 1,500 രൂപമാത്രം. ഒറ്റദിവസത്തേക്ക് ആയിരവും. നാലുടിക്കറ്റുകളെടുത്താല്‍ ഒരെണ്ണം സൗജന്യം എന്ന തകര്‍പ്പന്‍ ഓഫറുമുണ്ട്









from kerala news edited

via IFTTT