121

Powered By Blogger

Wednesday, 18 February 2015

സച്ചിനൊപ്പം സിഡ്‌നിയില്‍ അത്താഴ വിരുന്നുണ്ണാം, 3000 ഡോളര്‍ മുടക്കിയാല്‍









Story Dated: Wednesday, February 18, 2015 01:58



mangalam malayalam online newspaper

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം സിഡ്‌നിയില്‍ അത്താഴ വിരുന്നിന് അവസരം. സിഡ്‌നിയിലെ പ്രമുഖ ഹോട്ടലാണ് ഈ ഓഫറുമായി മുന്നോട്ടുവന്നത്. എന്നാല്‍ വിരുന്ന് സൗജന്യമല്ല. 1,500 മുതല്‍ 3,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ മുടക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് ഈ അസുലഭ അവസരം ലഭിക്കുക. ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിനു ശേഷം ഈ മാസം 26നായിരിക്കും വി.ഐ.പി ഡിന്നര്‍ നടക്കുന്നത്. 60 പേര്‍ക്ക് മാത്രമായിരിക്കും ചടങ്ങില്‍ പ്രവേശനം ലഭിക്കുക.


ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ സച്ചിന്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നുണ്ട്. ഈ അവസരം മുതലാക്കിയാണ് ഹോട്ടല്‍ അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നത്. എട്ടു പേര്‍ക്കു വീതം ഇരിക്കാവുന്ന മേശകളാണ് വിരുന്നിനായി ഒരുക്കുന്നത്. അതിഥികളുടെ ഇഷ്ടമനുസരിച്ചായിരിക്കും വിഭവങ്ങള്‍. മുന്തിയ ഇനം മദ്യവും വൈനും ഭക്ഷണത്തിനൊപ്പം ലഭിക്കും.


പന്ത്രണ്ടു പേരെ ഉള്‍ക്കൊള്ളുന്ന മേശയിലായിരിക്കും സച്ചിന്‍ വിരുന്നിനിരിക്കുക. ഈ മേശയില്‍ നിന്നും വിരുന്നില്‍ പങ്കുചേരണമെങ്കില്‍ 3,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ നല്‍കണം. അരമണിക്കൂര്‍ നീളുന്ന വിരുന്നിനിടെ സച്ചിനുമായി ഇടപഴകുന്നതിനും ചോദ്യങ്ങള്‍ ഉന്നയിക്കാനും അതിഥികള്‍ക്ക് അവസരം ലഭിക്കും.


വിരുന്നിനിടെ സച്ചിന്‍ ഉപയോഗിച്ചിരുന്ന ചില സാധനങ്ങളുടെ ലേലം സംബന്ധിച്ച കരാറിലും ഒപ്പുവയ്ക്കും. സച്ചിന്റെ ഒപ്പുപതിച്ച ആത്മകഥയും അതിഥികള്‍ക്ക് ലഭിക്കും. വിരുന്നില്‍ നിന്ന് ലഭിക്കുന്ന പണം സച്ചിന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ദിവസം മെല്‍ബണിലും ഇത്തരമൊരു വിരുന്ന് സംഘടിപ്പിക്കാന്‍ സംഘാടകര്‍ ആലോചിക്കുന്നുണ്ട്.










from kerala news edited

via IFTTT

Related Posts:

  • കാമ്പസില്‍ നിര്‍മ്മിച്ച ആദ്യ മുഴുനീളചിത്രം തിയേറ്ററില്‍ തൊടുപുഴ: മൂന്നുകുട്ടികളുടെ കഥ പറയുന്ന 'മഷിത്തണ്ട്' തിയേറ്ററിലെത്തി. ഒരു കോേളജ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് നിര്‍മ്മിച്ച ആദ്യ മുഴുനീള ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. രണ്ടു മണിക്കൂറുള്ള ചിത്രം ബുധനാഴ്ച തൊടുപുഴ… Read More
  • കുരുത്തോലക്കളരിയും ഒറിഗാമി പരിശീലനവും നടത്തി Story Dated: Friday, January 30, 2015 02:44നരിക്കുനി: കുന്നോത്ത്‌പാറ ദേശീയ വായനശാലയില്‍ കുരുത്തോലക്കളരിയും ഒറിഗാമി പരിശീലനവും സംഘടിപ്പിച്ചു. പ്രാദേശികമായിലഭിക്കുന്ന വസ്‌തുക്കള്‍ ഉപയോഗിച്ച്‌ ചെലവില്ലാതെ കൈകൊണ്ട്‌ ഉണ്… Read More
  • മാളയ്ക്ക് ഇനി അരവിന്ദനില്ല കോയമ്പത്തൂര്‍/തൃശ്ശൂര്‍: അരങ്ങിലും വെള്ളിത്തിരയിലും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ നടന്‍ മാള അരവിന്ദന്‍ (72) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 6.20ന് ആയിരുന്നു… Read More
  • രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നു നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തില്‍ തിരിച്ചുവരികയാണ് പ്രശസ്ത തെന്നിന്ത്യന്‍ താരം രമ്യാ കൃഷ്ണന്‍. ഔട്ട് ഓഫ് സിലബസ്, ഡോക്ടര്‍ പേഷ്യന്റ് എന്നീ ചിത്രങ്ങള്‍ക്കുശേഷം വിശ്വനാഥന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് എം.ടി.എം. പ്രൊഡക്… Read More
  • ഐ.വി.ശശി-മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു കോഴിക്കോട്: ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്ന ഐ.വി.ശശിയും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന… Read More