Story Dated: Wednesday, February 18, 2015 03:15

മലപ്പുറം: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള മേഖലാ ചലച്ചിത്രോത്സവം ഈമാസം 20 മുതല്‍ 25 വരെ നിലമ്പൂരില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 37 സിനിമകളാണു പ്രദര്‍ശിപ്പിക്കുക. മീറ്റ ദ ഡയറക്ടര്‍ പരിപാടിയില്‍ പത്ത് പ്രമുഖ സംവിധായകര്‍ പങ്കെടുക്കും. തിരുവനന്തപുരം ഫിലിംഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അവിടെ പ്രദര്‍ശിപ്പിച്ച സിനിമകള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നതിനാണ് ഈ വര്‍ഷം ചലച്ചിത്ര അക്കാദമി മേഖലാ ചലച്ചിത്രോത്സവം നടത്തുന്നത്. മലബാര്‍ മേഖലയുടെ ചലച്ചിത്രോത്സവമാണ് നിലമ്പൂരില്‍ നടത്തുന്നത്. നിലമ്പൂര്‍ ഫെയറിലാന്റ് തിയേറ്ററില്‍ രണ്ട് സ്ക്രീനുകളിലായി ദിവസവും എട്ട് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 13 ഇന്ത്യന്‍ സിനിമകളും 23 അന്താരാഷ്ട്ര സിനിമകളുമാണ് പ്രദര്‍ശനത്തിലുണ്ടാകുക. അഞ്ച് ഇറാനിയന്‍ സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 20ന് വൈകുന്നേരം 5.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ും. യആര്യാടന് മുഹമ്മദ് അധ്യക്ഷത വഹിക്കും. 21ന് രാവിലെ 10ന് റോസ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഹാളില്‍ സിനിമയില്‍ നിന്നും ജീവിതം വായിക്കുമ്പോള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. 100 രൂപയാണ് ഡെലിഗേറ്റ് പാസിനുള്ള ഫീസ്. വിദ്യാര്‍ഥികള്‍ക്ക് 50 രൂപ.
from kerala news edited
via
IFTTT
Related Posts:
വെള്ളൂരില്‍ വീടുകള്‍ക്ക് നേരെ അക്രമം : നാലു പേര് അറസ്റ്റില്‍ Story Dated: Wednesday, April 1, 2015 02:13നാദാപുരം: തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് വെളളൂരില്‍ വീടുകള്‍ ആക്രമിച്ച കേസില്‍ നാലു പേര് അറസ്റ്റില്‍. പാറക്കടവ് സ്വദേശി ആശാരീന്റവിട ചന്ദ്ര… Read More
ഗണേഷിന്റെ ആരോപണം രാഷ്ട്രീയമായി നേരിടും : യൂത്ത് ലീഗ് Story Dated: Wednesday, April 1, 2015 02:13കോഴിക്കോട്: രാഷ്ട്രീയപ്രേരിതമായി ഗണേഷ്കുമാര് പൊതുമരാമത്ത് മന്ത്രിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അതേ രീതിയില്‍ തന്നെ നേരിടുമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡ… Read More
ലോറി സമരം: വിപണിയില്‍ വില കുതിച്ചുയരും Story Dated: Wednesday, April 1, 2015 02:13പാലക്കാട്: വാളയാര്‍ ചെക്പോസ്റ്റിലെ കാത്തുകിടപ്പിന്റെ പേരില്‍ ലോറി ഉടമകള്‍ സമരം തുടങ്ങിയ സാഹചര്യത്തില്‍ കേരള വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതച്ചുയരും. ഈസ്റ്റര്‍… Read More
ശുകപുരം അതിരാത്രശാല അഗ്നിയെ വരിച്ചു Story Dated: Wednesday, April 1, 2015 02:13ആനക്കര: ശുകപുരം അതിരാത്രത്തിനു സമാപനം കുറിച്ച് അതിരാത്രശാല അഗ്നിക്ക് സമര്‍പ്പിച്ചു. ഇതോടെ പന്ത്രണ്ട് ദിനം നീണ്ടു നിന്ന അതിരാത്രത്തിന് സമാപമായി. നൂറ്റാണ്ടുകളായി നിലനിന്നിരു… Read More
രണ്ടെണ്ണം വീശാന്‍ ഇനി അതിര്‍ത്തി താണ്ടണം Story Dated: Wednesday, April 1, 2015 02:13പാലക്കാട്: രണ്ടെണ്ണം വീശണമെന്ന് തോന്നിയാല്‍ പാലക്കാട്ടുകാര്‍ സംസ്ഥാന അതിര്‍ത്തി താണ്ടണം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫോര്‍ സ്റ്റാറുകള്‍ക്കും ബാര്‍ ലൈസന്‍സ് നഷ്ടമാ… Read More