121

Powered By Blogger

Wednesday, 18 February 2015

പാക് ബോട്ട് വിവാദം: ഡി.ഐ.ജിയുടെ പ്രസ്താവന പ്രതിരോധമന്ത്രി തള്ളി









Story Dated: Wednesday, February 18, 2015 03:22



mangalam malayalam online newspaper

ബെംഗലൂരു: ഗുജറാത്ത് തീരത്ത് പാകിസ്താന്‍ ബോട്ട് കത്തിയെരിഞ്ഞ സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. പാക് ബോട്ട് തീരദേശസേന കത്തിച്ചതാണെന്ന ഡി.ഐ.ജി ബി.കെ ലോഷ്‌ലിയുടെ പ്രസ്താവന തള്ളി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്തെത്തി. ഡി.ഐ.ജിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ തയ്യാറാകാത്ത പരീക്കര്‍, പ്രസ്താവനയെ കുറിച്ച് അന്വേഷിക്കുമെന്നും വ്യക്തമാക്കി.


ബോട്ട് പാകിസ്താനികള്‍ തന്നെ കത്തിച്ചതാണെന്ന മുന്‍നിലപാടില്‍ ഉറച്ചുനിന്ന പരീക്കര്‍ അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അനിവാര്യഘട്ടത്തില്‍ പുറത്തുവിടുമെന്നും പരീക്കര്‍ പറഞ്ഞു. കള്ളക്കടത്തുകാരല്ല, തീവ്രവാദികള്‍ തന്നെയായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബെംഗലൂരുവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പരീക്കര്‍. സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും.


കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് പോര്‍ബന്തര്‍ ലക്ഷ്യമാക്കി വന്ന പാകിസ്താന്‍ ബോട്ട് തീരദേശസേനയാണ് തകര്‍ത്തതെന്ന് കഴിഞ്ഞ ദിവസം ഡി.ഐ.ജി ലോഷ്‌ലി സേനയുടെ ഒരു ചടങ്ങിനിടെ പറഞ്ഞിരുന്നു. ഒരു ദേശീയ ദിനപത്രം അക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി ലോഷ്‌ലി പിന്നീട് രംഗത്തുവന്നു. തൊട്ടുപിന്നാലെ ഇത് ഖണ്ഡിക്കുന്നതിനായി ദേശീയ ദിനപത്രം ലോഷ്‌ലി നടത്തി പ്രസംഗത്തിന്റെ വീഡിയോ ദൃശ്യവും പുറത്തുവിട്ടിരുന്നു.










from kerala news edited

via IFTTT