121

Powered By Blogger

Wednesday, 18 February 2015

പയനിങ്ങല്‍ റെയില്‍വേ അടിപ്പാലം പണി ഇഴയുന്നു











Story Dated: Wednesday, February 18, 2015 03:15


പരപ്പനങ്ങാടി: ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരപ്പനങ്ങാടി പയനിങ്ങല്‍ റെയില്‍വേ അടിപ്പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ ഇഴയുന്നു. സംസ്‌ഥാന സര്‍ക്കാരും റെയില്‍വേയും സംയുക്‌തമായി നടപ്പാക്കുന്ന അടിപ്പാലം റെയില്‍വേ മേല്‍പ്പാലം വന്നതിനെ തുടര്‍ന്ന്‌ അടച്ച റെയില്‍വേ ഗേറ്റിന്‌ താഴെയാണ്‌ വരുന്നത്‌. ഒരു കോടി 68 ലക്ഷം രൂപയാണ്‌ ചെലവു കണക്കാക്കുന്നത്‌. ജനുവരിയില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തി കരാറുകാരനായ ജി.കെ കണ്‍സ്‌ട്രക്ഷന്‍സ്‌ കമ്പനി തുടക്കം കുറിച്ചെങ്കിലും വളരെ പതുക്കെയാണു പുരോഗമിക്കുന്നത്‌. നിലവിലുണ്ടായിരുന്ന അപ്രോച്ച്‌ റോഡ്‌ പൊളിച്ചു നിരപ്പാക്കല്‍ ജോലിക്കിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പും, റെയില്‍വേ ഓപ്‌്ടിക്കല്‍ കേബിളും തകരാറായി. തുടര്‍ന്ന്‌ പണി നിര്‍ത്തിവെക്കുകയായിരുന്നു. നേരത്തെ കെ.എസ്‌.ഇ.ബി ലൈനുകള്‍ മാറ്റി സ്‌ഥാപിക്കാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തി തടസ്സപ്പെട്ടിരുന്നു. നേരത്തെ തന്നെ ഓപ്‌ടിക്കല്‍ കേബിളും കെ.എസ്‌.ഇ.ബി ലൈനും വാട്ടര്‍ അതോറിറ്റി പൈപ്പും മാറ്റി സ്‌ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എങ്കിലും ഉത്തരവാദപ്പെട്ടവര്‍ നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ്‌ നിര്‍മാണ പ്രവര്‍ത്തികള്‍ വൈകുന്നത്‌. സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതോടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുമെന്നാണ്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനി അധികൃതര്‍ അറിയിച്ചത്‌.










from kerala news edited

via IFTTT