Story Dated: Thursday, February 19, 2015 02:16
കോഴിക്കോട്: ഐ.എം.എ. പുതുതായി ആവിഷ്‌ക്കരിച്ച സോഷ്യല്‍ ഓറിയന്റേഷന്‍ ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ഹെല്‍ത്ത് ഇഷ്യൂസ് ഇന്‍ യംഗ് അഡള്‍ട്ട്‌സ്- 'സോഫിയ' പദ്ധതിയുടെ ഉദ്‌ഘാടനം ഐ.എം.എ. സംസ്‌ഥാന പ്രസിഡന്റ് ഡോ: ശ്രീജിത്ത് എന്‍. കുമാര്‍ നിര്‍വഹിക്കും. 20 ന് രാത്രി എട്ടിന് ഐ.എം.എ ഹാളിലാണു പരിപാടി സംഘടിപ്പിക്കുന്നതെന്നു ഭരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചെറുപ്പക്കാരിലും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളിലും വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍, സിഗരറ്റ്, ലഹരി ഉപയോഗം, ഹൃദ്രോഗം, പ്രമേഹം എന്നിവയില്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി. സ്‌കൂള്‍-കോളജ് അധികൃതര്‍, റസിഡന്റ്‌സ് അസോസിയേഷന്‍, റോട്ടറി, ലയണ്‍സ്, പോലീസ് എന്നിവരുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. സംസ്‌ഥാനമൊട്ടാകെ ഐ.എം.എ. യുടെ ഗ്രീവന്‍സ് റിട്രസല്‍ ഫോറം രൂപീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ സംശയങ്ങള്‍, ചികിത്സാ രീതിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍, ബുദ്ധിമുട്ടുകള്‍ എന്നിവയ്‌ക്കായി അതാത് ഐ.എം.എ. ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്‌ഥാനമൊട്ടാകെ ഐ.എം.എ ശാഖകള്‍ സാമൂഹ്യ സേവനത്തിനു മോഡേണ്‍ മെഡിസിന്‍ ഡോക്‌ടര്‍മാരെ ഒറ്റക്കെട്ടായി- ഒരേ ഐ.എം.എ കുടക്കീഴില്‍ രോഗങ്ങള്‍ക്കെതിരെ, വ്യാജന്‍മാര്‍ക്കെതിരേ ആരോഗ്യമൈത്രി/ആരോഗ്യജാലകം എന്ന മുദ്രാവാക്യവുമായി സംസ്‌ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടള്ള ജ്വാല പ്രയാണം 20 ന് കോഴിക്കോട്ടെത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഡോ: അജിത് ഭാസ്‌ക്കര്‍, ഡോ:വിജയറാം രാജേന്ദ്രന്‍, ഡോ: സുരേഷ് കുമാര്‍, ഡോ:ജയ്‌കിഷ് ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT