121

Powered By Blogger

Wednesday, 18 February 2015

വ്യോമ സുരക്ഷ: യു.എ.ഇ.യ്ക്ക് ഒന്നാംസ്ഥാനം








വ്യോമ സുരക്ഷ: യു.എ.ഇ.യ്ക്ക് ഒന്നാംസ്ഥാനം


Posted on: 19 Feb 2015


ദുബായ്: വ്യോമഗതാഗതരംഗത്ത് ഏറ്റവുംമികച്ച സുരക്ഷ ഉറപ്പാക്കുന്ന രാജ്യമെന്ന ബഹുമതി യു.എ.ഇ.യ്ക്ക്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ.) നടത്തിയ ആഗോള സുരക്ഷാപഠന പരിപാടിയില്‍ 98.86 ശതമാനം പോയിന്റുകളോടെയാണ് യു.എ.ഇ. ഒന്നാംസ്ഥാനം നേടിയത്. ഓര്‍ഗനൈസേഷന്റെ ചരിത്രത്തില്‍ തന്നെ ഒരു രാജ്യം ഇത്രയും ഉയര്‍ന്ന സ്‌കോര്‍ നേടുന്നത് ഇതാദ്യമാണ്.

ദക്ഷിണ കൊറിയയ്ക്കാണ് രണ്ടാംസ്ഥാനം. സിംഗപ്പൂര്‍ മൂന്നാംസ്ഥാനം നേടി. ഗുണനിലവാരം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി 2014 നവംബറില്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ യു.എ.ഇ.യിലെത്തിയിരുന്നു. വിമാനത്താവളങ്ങളും പ്രമുഖ വിമാനക്കമ്പനികളും നടത്തിപ്പ് സംവിധാനങ്ങളുമൊക്കെ സംഘം പരിശോധിച്ചു.


രാജ്യത്തിന് ലഭിച്ച അംഗീകാരത്തെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളും വിമാനത്താവളങ്ങളുമാണ് യു.എ.ഇ.യിലേതെന്നതിന് തെളിവാണ് അംഗീകാരമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. വര്‍ഷങ്ങളായുള്ള കഠിന ശ്രമങ്ങളുടെ ഫലമാണ് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച ഈ അംഗീകാരമെന്ന് അതോറിറ്റിയുടെ പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളുമാണ് രാജ്യത്തെ വ്യോമയാന മേഖലയെ കുതിപ്പിന് പ്രാപ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












from kerala news edited

via IFTTT