Story Dated: Wednesday, February 18, 2015 02:02
കണ്ണൂര്‍: കണ്ണൂരില്‍ നടന്ന ഡി.സി.സി യോഗത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വാക്കേറ്റം. പള്ളിക്കുന്ന് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിട്ടതിനെ തുടര്‍ന്ന് നിലനില്‍ക്കുന്ന തര്‍ക്കമാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള കയ്യേറ്റത്തില്‍ കലാശിച്ചത്. വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ 'എ ഗ്രൂപ്പ'് യോഗം ബഹിഷ്‌കരിച്ചു.
പള്ളിക്കുന്ന് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പ് നേതാവ് ഷഫൂല്‍ പത്രസമ്മേളനം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഷഫൂല്‍ ഹമീദ് യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നു ഡി.സി.സി അധ്യക്ഷന്‍ നിലപാട് സ്വീകരിച്ചതോടെയാണ് യോഗത്തില്‍ വാക്കേറ്റം ഉടലെടുത്തത്.
from kerala news edited
via IFTTT