Story Dated: Wednesday, February 18, 2015 04:50
വയനാട് : കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ ജനങ്ങളെ കഴിഞ്ഞ കുറേ ദിവസമായി മുള്‍മുനയില്‍ നിര്‍ത്തിയ നരഭോജിയായ കടുവയെ വെടിവെച്ചു കൊന്നു. ബിദര്‍ക്കാട് വെണ്ണ വനമേഖലയില്‍ രണ്ടരയോടെ കണ്ടെത്തിയ കടുവയെ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് വെടിവെച്ചു കൊന്നത്. കൊല്ലപ്പെട്ട കടുവ കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ രണ്ടുപേരെ കൊലപ്പെടുത്തുകയും ഒരാളെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തിരുന്നു.
കടുവയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചതിനിനെ തുടര്‍ന്ന് കേരളാ-തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ പ്രദേശത്ത് തെരച്ചില്‍ ശക്‌തമാക്കിയിരിക്കുകയായിരുന്നു. ഇതിനിടെ, ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെ തേയിലത്തോട്ടത്തില്‍ തെരച്ചില്‍ നടത്തവേ കാട്ടാന ചിന്നം വിളിച്ചുകൊണ്ട് ഓടുന്നത് ശ്രദ്ധയില്‍ പെടുകയും ഇതേതുടര്‍ന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ കടുവയെ കണ്ടെത്തുകയുമായിരുന്നു. രണ്ടരയോടെ കടുവയെ കണ്ടെത്തിയെങ്കിലും അരമണിക്കൂറോളം നീണ്ടുനിന്ന നിരീക്ഷണത്തിലൂടെ നരഭോജി കടുവയാണെന്ന് സ്‌ഥിരികരിച്ച ശേഷമായിരുന്നു വെടിയുതിര്‍ത്തത്. ജില്ലാകളക്‌ടറുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് കടുവയെ വെടിവെച്ചത്. ആദ്യത്തെ വെടി പിഴച്ചതിനെ തുടര്‍ന്ന് വനപാലകര്‍ക്കു നേരെ പാഞ്ഞുവന്ന കടുവയെ മൂന്ന് തവണ തുടരെ വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടത് നരഭോജി കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്.
നരഭോജി കടുവയ്‌ക്കായുള്ള തെരച്ചിലിനിടെ മറ്റു കടുവകളെയും കണ്ടിരുന്ന സാഹചര്യത്തില്‍ ആക്രമണകാരിയായ കടുവയെ തിരിച്ചറിയുക എന്നതായിരുന്നു ശ്രമകരമായ ദൗത്യം. ഇതിനായി നിരീക്ഷണ കാമറകളിലൂടെ കടുവകളുടെ പുറത്തെ വരകള്‍ നോക്കി നരഭോജി കടുവയെ തിരിച്ചറിഞ്ഞിരുന്നു. വനമേഖലയില്‍ നിന്നും പുറത്തെത്തിക്കുന്ന കടുവയുടെ ജഡം പോസ്‌റ്റുമോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ജഡം ഇന്നു തന്നെ മറവുചെയ്യുമെന്ന് വധം വകുപ്പ് അറിയിച്ചു.
പാട്ടവയല്‍ സ്വദേശിനി മഹാലക്ഷ്‌മി, പുത്തൂര്‍ സ്വദേശി ഭാസ്‌കരന്‍ എന്നിവരാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. ഇതേതുടര്‍ന്ന് വന്‍ ജനരോഷം ഉടലെടുത്തിരുന്നു. ഇത് കണക്കിലെടുത്താണ് കടുവയെ കണ്ടെത്തി കൊല്ലാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കേരളാ-തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ സംയുക്‌തമായാണ് കടുവയ്‌ക്കായുള്ള തെരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നത്.
from kerala news edited
via IFTTT