Story Dated: Thursday, February 19, 2015 02:24
ചെങ്ങന്നൂര്‍: അച്‌ഛന്റെ സഞ്ചയന തലേന്ന് മകള്‍ മരിച്ചു. കല്ലിശ്ശേരി വല്യത്ത് വീട്ടില്‍ വിക്രമനാചാരി (58) യുടെ സഞ്ചയന തലേന്നാണ് മകള്‍ രഞ്‌ജിത (19) മരിച്ചത്. ഹൃദ്രോഗിയായ വിക്രമനാചാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞതിനെ തുടര്‍ന്ന് സഞ്ചയന കര്‍മ്മം ഇന്നലെ രാവിലെ വീട്ടില്‍ നടക്കാനിരിക്കെയാണ് രഞ്‌ജിതയുടെ മരണം. ബിരുദ വിദ്യാര്‍ത്ഥിനിയായ രഞ്‌ജിത ഗുരുതരമായ തീപ്പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവിന്റെ മരണം അറിയാതെയാണ് ചൊവ്വാഴ്‌ച രഞ്‌ജിത മരിച്ചത്. മാതാവ് രാജമ്മ, സഹോദരന്‍ രഞ്‌ജിത്ത്‌്.
from kerala news edited
via IFTTT