121

Powered By Blogger

Wednesday, 18 February 2015

പഴക്കമേറിയ കോച്ചുകള്‍ മാറ്റണം- കേരളസമാജം








പഴക്കമേറിയ കോച്ചുകള്‍ മാറ്റണം- കേരളസമാജം


Posted on: 19 Feb 2015


ബെംഗളൂരു: എക്‌സ്പ്രസ്സ് തീവണ്ടികളില്‍ പഴക്കമേറിയ കോച്ചുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബെംഗളൂരുവിലെ കേരളസമാജം ആവശ്യപ്പെട്ടു. ആനേക്കല്‍ തീവണ്ടിയപകടത്തെപ്പറ്റി അന്വേഷിക്കുന്ന റെയില്‍വേ സുരക്ഷാകമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പ്രതികരണത്തിലാണ് ഇതുപറഞ്ഞിട്ടുള്ളത്.

ബെംഗളൂരുവിലേക്കുള്ളവ ഉള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന മിക്ക തീവണ്ടികളിലും പഴക്കമേറിയ കോച്ചുകളാണെന്ന് സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണനും സെക്രട്ടറി റെജികുമാറും പറഞ്ഞു.

കോച്ചുകളുടെ കാലപ്പഴക്കം ആനേക്കല്‍ സംഭവത്തില്‍ മരണങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഡി 8 കോച്ച് ഡി 9-ലേക്കു തുളച്ചുകയറി. ഒന്നുമുതല്‍ ഇരുപതുവരെ സീറ്റുകളില്‍ ഇരുന്നവര്‍ക്കാണ് ക്ഷതമേറ്റത്. നിലവാരം കുറഞ്ഞ കോച്ചുകളാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. 1993-ല്‍ നിര്‍മിച്ച ഇവയ്ക്ക് 22 കൊല്ലമായി. ശരിയായ അറ്റകുറ്റപ്പണികള്‍ ഉണ്ടായതുമില്ല. ബലമേറിയ ആന്റി ടെലസ്‌കോപ്പിക് കോച്ചുകളായിരുന്നെങ്കില്‍ അപകടത്തില്‍ മരണമുണ്ടാകുമായിരുന്നില്ല.

പാളത്തിന്റെയോ കോച്ചുകളുടെയോ എന്‍ജിന്റെയോ പ്രശ്‌നമാണ് അപകടമുണ്ടാക്കിയത്. പാളത്തില്‍ പാറക്കല്ല് വീഴാന്‍ അവിടെ സാധ്യതയില്ല. പാറക്കല്ലുകള്‍ ഉള്ള സ്ഥലമല്ല. സമൂഹദ്രോഹികള്‍ അവിടെ അതിടാനും സാധ്യത കുറവാണ് -സമാജം പ്രതികരണത്തില്‍ പറഞ്ഞു.











from kerala news edited

via IFTTT

Related Posts:

  • 20,000 കോടിയുടെ അവകാശികളെ കണ്ടെത്താന്‍ ഇപിഎഫ്ഒ നടപടി തുടങ്ങി 20,000 കോടിയുടെ അവകാശികളെ കണ്ടെത്താന്‍ ഇപിഎഫ്ഒ നടപടി തുടങ്ങിന്യൂഡല്‍ഹി: 20,000 കോടി രൂപയുടെ അവകാശികളെ കണ്ടെത്താന്‍ എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടപടി തുടങ്ങി. വര്‍ഷങ്ങളായി നിര്‍ജീവമായ എട്ട് കോടി അക്കൗണ്ട… Read More
  • കല്‍ക്കരിപ്പാടം ലേലം: 7 ലക്ഷം കോടിയിലേറെ ലഭിക്കുമെന്ന് ഉറപ്പായി കല്‍ക്കരിപ്പാടം ലേലം: 7 ലക്ഷം കോടിയിലേറെ ലഭിക്കുമെന്ന് ഉറപ്പായിന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ലേലത്തിലൂടെ പ്രതീക്ഷിച്ച എഴ് ലക്ഷം കോടി രൂപയേക്കാള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പായി. മധ്യപ്രദേശ്, പശ്ചിമബംഗാള… Read More
  • അതിജീവനം: സുധീഷ് നായകന്‍ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ സ്‌കൂളില്‍ എത്തുന്ന വേണു എന്ന അധ്യാപകനായി വേഷമിടുകയാണ് സുധീഷ്. കഷണ്ടികയറിയ തലയും താടിയുമുള്ള വേണു അവിടെ കാണുന്നത് നിത്യരോഗികളായ ഗ്രാമീണരെയും പകര്‍ച്ചവ്യാധികളുടെ ഊരാക്കുടുക്കില്‍പ്പെട്ട വിദ്യാര്… Read More
  • വിജയ് സേതുപതിയുടെ ഇടം പൊരുള്‍ ഏവല്‍ സീനു രാമസാമി തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ സിനിമയാണ് 'ഇടം പൊരുള്‍ ഏവല്‍'. സ്ഥലവും സന്ദര്‍ഭവും അറിഞ്ഞ് പ്രവര്‍ത്തിക്കയും സംസാരിക്കയും ചെയ്യണമെന്നാണിതിന്റെ പൊരുള്‍.പ്രശസ്ത കഥാകൃത്ത് എസ്. രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കി… Read More
  • സൂചികകളില്‍ മുന്നേറ്റം: സെന്‍സെക്‌സ് 103 പോയന്റ് ഉയര്‍ന്നു സൂചികകളില്‍ മുന്നേറ്റം: സെന്‍സെക്‌സ് 103 പോയന്റ് ഉയര്‍ന്നുമുംബൈ: തുടര്‍ച്ചയായ ഏഴാമത്തെ വ്യാപാരദിനത്തിലും ഓഹരിവിപണികളില്‍ മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 103 പോയന്റ് ഉയര്‍ന്ന് 29424ലും നിഫ്റ്റി സൂചി… Read More