121

Powered By Blogger

Wednesday, 18 February 2015

മോഡിക്ക്‌ വീണ്ടും അബദ്ധം; ആഘോഷമാക്കി സോഷ്യല്‍ മീഡിയ









Story Dated: Wednesday, February 18, 2015 09:03



mangalam malayalam online newspaper

വിവാദങ്ങളൊഴിഞ്ഞ നേരമില്ല പ്രധനമന്ത്രി നരേന്ദ്ര മോഡിക്ക്‌. യു.എസ്‌. പ്രസിഡന്റ്‌ ബറാക്‌ ഒബാമ വന്നപ്പോള്‍ സ്വന്തം പേരെഴുതിയ കോട്ടായിരുന്നു മോഡിക്ക്‌ തലവദന സൃഷ്‌ടിച്ചതെങ്കില്‍ ശ്രീലങ്കന്‍ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന എത്തിയപ്പോള്‍ പാരയായത്‌ ഇംഗ്ലീഷിലുള്ള സ്വന്തം 'പരിജ്‌ഞാനം' തന്നെ. മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെവിട്ട ഈ കാര്യം വെളിച്ചത്തു കൊണ്ടുവന്നത്‌ പതിവുപോലെ സോഷ്യല്‍ മീഡിയ തന്നെ. സിരിസേനയെയും ഭാര്യയെയും പുകഴ്‌തി ഒന്നര മണിക്കൂര്‍ മോഡി നടത്തിയ പ്രസംഗമാണ്‌ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്‌.


ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ മോഡിക്കായൊരുക്കിയ ടെലി പ്രോംപ്‌റ്ററാണ്‌ സംഭവത്തിലെ മറ്റൊരു താരം. പ്രസംഗത്തിനിടയില്‍ വളരെ ബഹുമാനത്തോടെ എം.ആര്‍.എസ്‌. സിരിസേന എന്ന്‌ പ്രധാനമന്ത്രി പറഞ്ഞത്‌ ആദ്യമാര്‍ക്കും മനസിലായില്ല. പറഞ്ഞത്‌ പ്രധാനമന്ത്രി ആയതുകൊണ്ട്‌ തന്നെ പുകഴ്‌തി വലിയ എന്തോ സംഭവം പറഞ്ഞതാണെന്ന്‌ മറ്റുള്ളവരെപോലെ സിരിസേനയും കരുതിക്കാണും.


വേദിയിലിരുന്ന ആരോ പിന്നീട്‌ തലപുകഞ്ഞ്‌ ആലോചിച്ചപ്പോഴാണ്‌ മോഡിക്ക്‌ പ്രസംഗിക്കാന്‍ പ്രോംപ്‌റ്ററില്‍ എഴുതിയ വാചകം മോഡി തെറ്റായി വാഖ്യാനിച്ചതാണെന്ന്‌ കണ്ടെത്തിയത്‌. സിരിസേനയുടെ ഭാര്യയായ ജയന്തി പുഷ്‌പകുമാരിയാണ്‌ മോഡിക്ക്‌ എം.ആര്‍.എസ്‌. സിരിസേനയായത്‌. ജയന്തി പുഷ്‌പകുമാരിയുടെ പേര്‌ മിസ്സിസ്‌ സിരിസേനയെന്ന്‌ പ്രോംപ്‌റ്ററിലെഴുതിയതാണ്‌ മോഡിയെ കുഴപ്പിച്ചത്‌. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സംഭവം ഇതിനകം രാജ്യമൊട്ടാകെ വൈറലായതായാണ്‌ റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രിയുടെ അബദ്ധം ഒബാമയ്‌ക്ക് മുന്നിലായില്ലല്ലോ എന്ന്‌ സമാധാനിക്കുന്നവരുമുണ്ട്‌ സോഷ്യല്‍ മീഡിയയില്‍.










from kerala news edited

via IFTTT