121

Powered By Blogger

Wednesday, 18 February 2015

മുന്നേറ്റം തുടരുന്നു: സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടം







മുന്നേറ്റം തുടരുന്നു: സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടം


മുംബൈ: ഓഹരി സൂചികകള്‍ തുടര്‍ച്ചയായി ആറാമത്തെ വ്യാപാരദിനത്തിലും മുന്നേറി. മൂലധന സാമഗ്രി, ഐടി, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളുടെ മുന്നേറ്റമാണ് ബുധനാഴ്ച വിപണികളെ തുണച്ചത്. അതേസമയം, ഓയില്‍ ആന്റ് ഗ്യാസ്, ലോഹം, റിയാല്‍റ്റി വിഭാഗം ഓഹരികള്‍ പ്രതിരോധത്തിലായി.

സെന്‍സെക്‌സ് സൂചിക 162.31 പോയന്റ് ഉയര്‍ന്ന് 29,298.19ലും നിഫ്റ്റി സൂചിക 56.95 പോയന്റുയര്‍ന്ന് 8866.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


എച്ച്ഡിഎഫ്‌സി, എസിസി, എച്ച്‌സിഎല്‍ ടെക്, ടാറ്റ പവര്‍, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ഡിഎല്‍എഫ്, സെസ സ്റ്റെര്‍ലൈറ്റ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.











from kerala news edited

via IFTTT