Story Dated: Thursday, February 19, 2015 02:16
കോഴിക്കോട്: കോട്ടൂളി ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടിയഭാഗം നന്നാക്കാനായി റോഡ് വെട്ടിപ്പൊളിച്ച ഭാഗത്ത് കാര്‍ അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഇവിടെ ശുദ്ധജലവിതരണ പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് നന്നാക്കാനായി റോഡ് വെട്ടിപ്പൊളിച്ചിരുന്നു. മെഡിക്കല്‍ കോളജ് ഭാഗത്തേയ്‌ക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്‌റ്റ് കാര്‍ ഇതില്‍ തട്ടി അപകടത്തില്‍പ്പെടുകയായിരുന്നു. മെഡിക്കല്‍ കോളജ് പോലീസ് സ്‌ഥലത്തെത്തി കാര്‍ ഇവിടെ നിന്നു മാറ്റി. നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അരമണിക്കൂറിനുശേഷം ഇതുവഴിയുള്ള ഗതാഗതം പുനസ്‌ഥാപിച്ചു.
from kerala news edited
via IFTTT