സലിം അസോസിയേറ്റ്‌സ് രണ്ട് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി
ഗുരുവായൂര്‍: സലിം അസോസിയേറ്റ്‌സിന്റെ 19ാമത്തെയും, 20ാമത്തെയും പ്രോജക്ടുകളായ നന്ദനം അബോഡ് അനെക്‌സ് 1, അനക്‌സ് 2 എന്നിവയുടെ താക്കോല്‍ കൈമാറ്റച്ചടങ്ങ് മമ്മിയൂരില്‍ നടന്നു.
ചടങ്ങിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമന്‍ നിര്‍വ്വഹിച്ചു. സലിം അസോസിയേറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ ആര്‍.എ. സലിം, എസ്.ബി.ഐ. തൃശ്ശൂര്‍ ഡി.ജി.എം. ടോം ജേക്കബ്, ചലച്ചിത്രതാരം ഊര്‍മിള ഉണ്ണി, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.എസ്. ജയന്‍, പ്രതിപക്ഷനേതാവ് കെ.പി.എ. റഷീദ്, ക്രെഡായ് തൃശ്ശൂര്‍ പ്രസിഡന്റ് അഡ്വ. ചെറിയാന്‍ ജോണ്‍, ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി അഡ്വ. രവി ചങ്കത്ത് എന്നിവര്‍ പങ്കെടുത്തു.
മമ്മിയൂര്‍ ശിവക്ഷേത്രത്തില്‍നിന്ന് 500 മീറ്ററും മമ്മിയൂര്‍ ജങ്ഷനില്‍നിന്ന് 100 മീറ്ററും മാത്രം ദൂരമേയുള്ളു നന്ദനം അബോഡ് അപ്പാര്‍ട്ട്‌മെന്റ്‌സിലേക്ക്. സലിം അസോസിയേറ്റ്‌സിന് ഗുരുവായൂരിലും തൃശ്ശൂരിലും എറണാകുളത്തും പ്രോജക്ടുകളുണ്ട്.
from kerala news edited
via IFTTT