Story Dated: Wednesday, February 18, 2015 02:22
തിരുവനന്തപുരം: ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നിസാമിനെതിരെ മുന്‍പും ഉയര്‍ന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് അഡ്വക്കേറ്റ് ജനറല്‍ ഇടപെട്ടാണ്. എ.ജിയെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതീവ ഗുരുതരമുള്ള കേസുകളില്‍ നിസാമിനു വേണ്ടി ഹാജരാകുന്നത് എ.ജിയുടെ മകനാണ്. നിസാമിനെ രക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ എറണാകുളത്തെ ഒരു എം.എല്‍.എയും ഒരു മന്ത്രിയും ഇടപെടുന്നതായും വി.എസ് ആരോപിച്ചു.
from kerala news edited
via IFTTT