121

Powered By Blogger

Wednesday, 18 February 2015

കലാപക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിന്‌ ഇസഡ്‌ കാറ്റഗറി സുരക്ഷ









Story Dated: Wednesday, February 18, 2015 03:34



mangalam malayalam online newspaper

ലക്‌നൗ: കലാപക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിന്‌ ഇസഡ്‌ കാറ്റഗറി സുരക്ഷ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ എം.എല്‍.എ കൂടിയായ ബി.ജെ.പി നേതാവ്‌ സുരേഷ്‌ റാണയ്‌ക്കാണ്‌ ഇസഡ്‌ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്‌. 60 പേര്‍ കൊല്ലപ്പെട്ട മുസാഫര്‍നഗര്‍ കലാപത്തിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ വിദ്വേഷ പ്രസംഗം നടത്തിയതിന്‌ സുരേഷ്‌ റാണയ്‌ക്കെതിരെ കേസ്‌ നിലവിലുണ്ട്‌. റാണയ്‌ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ സുരേഷ്‌ റാണയ്‌ക്ക് സുരക്ഷ വര്‍ധിപ്പിച്ചതെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.


ചൊവ്വാഴ്‌ച മുതല്‍ 32 അംഗ സെന്‍ട്രല്‍ റിസര്‍വ്‌ പോലീസ്‌ സംഘം സുരേഷ്‌ റാണയ്‌ക്ക് സുരക്ഷ നല്‍കി തുടങ്ങി. കലാപക്കേസില്‍ പ്രതിയായ മറ്റൊരു ബി.ജെ.പി നേതാവും എം.എല്‍.എയുമായ സംഗീത്‌ സോമിന്‌ ഇസഡ്‌ നേരത്തെ ഇസഡ്‌ കാറ്റഗറി സുരക്ഷ നല്‍കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ നേരത്തെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സുരേഷ്‌ റാണയ്‌ക്ക് ഇസഡ്‌ വിഭാഗം സുരക്ഷ നല്‍കിയത്‌.


അതേസമയം സുരേഷ്‌ റാണയെ കലാപക്കേസില്‍ പ്രതിചേര്‍ത്തത്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ്‌ യു.പിയില്‍ നിന്നുള്ള രാഷ്‌ട്രീയ നേതാക്കളുടെ ആരോപണം.










from kerala news edited

via IFTTT