121

Powered By Blogger

Wednesday, 18 February 2015

വിദ്യാര്‍ഥികള്‍ക്ക്‌ വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി പിടിയില്‍











Story Dated: Wednesday, February 18, 2015 03:15


മഞ്ചേരി: വിദ്യാര്‍ത്ഥികള്‍ക്ക്‌ വില്‍പ്പന നടത്തുന്നതിനായി ഒട്ടോയില്‍ കൊണ്ടു വരികയായിരുന്ന കാല്‍ കിലോ കഞ്ചാവു സഹിതം നാല്‍പ്പത്തെട്ടുകാരന്‍ അറസ്‌റ്റിലായി. മഞ്ചേരി നറുകര കരുവമ്പ്രം ചീനിക്കാത്തൊടി രഘുനാഥിനെയാണ്‌ എക്‌സൈസ്‌ റൈഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ ടി രാജീവ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ സഫീറലി, പ്രദീപ്‌, സാജിദ്‌, പ്രദീപ്‌ കുമാര്‍, ഡ്രൈവര്‍ ഷണ്‍മുഖം എന്നിവര്‍ ചേര്‍ന്ന്‌ പിടികൂടിയത്‌. മഞ്ചേരിയിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ ക്ലബ്ബ്‌ ഇക്കഴിഞ്ഞ ദിവസം കഞ്ചാവ്‌ ഉപയോഗിക്കുന്ന പത്തോളം വിദ്യാര്‍ത്ഥികളെ കണ്ടെത്തിയിരുന്നു. ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി നല്‍കിയ ബോധവല്‍ക്കരണ ക്ലാസിലാണ്‌ കഞ്ചാവ്‌ വില്‍പ്പനക്കാരെ സംബന്ധിച്ച്‌ സൂചന ലഭിച്ചത്‌. അന്വേഷണത്തില്‍ ഇരുപത്തഞ്ചോളം ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ കഞ്ചാവ്‌ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവര്‍ മുഖേന ഫോണ്‍ ചെയ്‌താണ്‌ രഘുനാഥിനെ വലയിലാക്കിയത്‌. കുട്ടികള്‍ ഫോണില്‍ ഓര്‍ഡര്‍ ചെയ്‌ത പ്രകാരം കഞ്ചാവുമായി കെ എല്‍ എച്ച്‌ 489 നമ്പര്‍ ഓട്ടോയില്‍ വരുമ്പോള്‍ രാജീവ്‌ ഗാന്ധി ബൈപ്പാസ്‌ റോഡില്‍ വെച്ചാണ്‌ രഘുനാഥ്‌ അറസ്‌റ്റിലാകുന്നത്‌. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കി. രണ്ടര ഗ്രാമിന്‌ 150 രൂപ, കഞ്ചാവു നിറച്ച ഒരു ബീഡിക്ക്‌ 50 രൂപ എന്നീ നിരക്കുകളിലാണ്‌ വിദ്യാര്‍ത്ഥികളില്‍ കഞ്ചാവു വില്‍പ്പന നടത്തുന്നതെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.










from kerala news edited

via IFTTT