മാനസികപ്രശ്‌നങ്ങള്‍: അബദ്ധധാരണകള്‍ അകറ്റണം- പ്രധാനമന്ത്രി
Posted on: 19 Feb 2015
ബെംഗളൂരു: മാനസികപ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിനുള്ള അബദ്ധധാരണകള്‍ അകറ്റാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.
ബെംഗളൂരുവിലെ നിംഹാന്‍സില്‍ ബിരുദദാനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാനസികമായ അസുഖങ്ങള്‍ക്ക് സമൂഹത്തിന്റെ അന്ധവിശ്വാസങ്ങള്‍ കാരണം പലപ്പോഴും ചികിത്സകിട്ടാതെ പോകുന്നുണ്ട്. മനസ്സിന്റെ അസുഖങ്ങള്‍ ശാസ്ത്രീയമായ ചികിത്സയിലൂടെ മാറാനാകുമെന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ടതാണ് -പ്രധാനമന്ത്രി പറഞ്ഞു.
ബെംഗളൂരുവിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള പാവപ്പെട്ട കുറേ കുട്ടികളെ ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നു. അവരെ വിശിഷ്ടരായ അതിഥികള്‍ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
രാജ്യത്ത് താന്‍ പങ്കെടുക്കുന്ന ഇത്തരം ചടങ്ങുകളില്‍ ഇതുപോലുള്ള കുട്ടികളെ പങ്കെടുപ്പിക്കണമെന്നത് തന്റെ ആഗ്രഹമാണ്. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് കുട്ടികള്‍ക്ക് പ്രചോദനമാകും- പ്രധാനമന്ത്രി പറഞ്ഞു.
ഉയര്‍ന്ന ആത്മഹത്യാനിരക്ക്, വിഷാദരോഗം, അക്രമവാസന, കലഹങ്ങള്‍ തുടങ്ങിയവ മാനസികാരോഗ്യക്കുറവിന്റെ സൂചനകളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നഡ്ഡ പറഞ്ഞു. മനസ്സിന്റെ ശാന്തിയും ആരോഗ്യവും നേടുന്നതിന് യോഗയും ധ്യാനവും പോലുള്ള പാരമ്പര്യ ആരോഗ്യസമ്പ്രദായങ്ങളെ മറ്റ് ചികിത്സാരീതികളുമായി സംയോജിപ്പിക്കേണ്ടതുണ്ട്. പുതിയ മാനസികാരോഗ്യനിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT