Story Dated: Wednesday, February 18, 2015 02:19
കണ്ണൂര്‍ : പഴയങ്ങാടി താരാപുരത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താരാപുരം പാതിരപ്പറമ്പില്‍ മിനീഷ്(40), ഭാര്യ വിജി(35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജിയെ തലയ്‌ക്ക് അടിയേറ്റ് മരിച്ച നിലയിലും മനീഷ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു.
വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കുട്ടികള്‍ അടുത്തുള്ള ബന്ധുവീട്ടിലും മനീഷും വിജിയും പണിനടക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡിലുമാണ് കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ ഷെഡിന്റെ വാതില്‍ തുറക്കാഞ്ഞതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഇവിടെ നിന്നും ഒച്ചപ്പാടുകള്‍ കേട്ടിരുന്നതായി അയല്‍വാസികള്‍ പോലീസില്‍ മൊഴി നല്‍കി.
from kerala news edited
via IFTTT