121

Powered By Blogger

Wednesday, 18 February 2015

രാജ്യത്തെ പന്നിപ്പനി മരണ നിരക്ക്‌ 624 ആയി









Story Dated: Wednesday, February 18, 2015 05:53



mangalam malayalam online newspaper

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39 പനിമരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ ഈ വര്‍ഷം പന്നിപ്പനിമൂലം മരിച്ചവരുടെ ആകെയെണ്ണം 624 ആയി. ഈ വര്‍ഷത്തെ പന്നിപ്പനി ബാധിതരുടെയെണ്ണം 9311 ആയി കുത്തനെ ഉയര്‍ന്നതോടെ മരണനിരക്ക്‌ ഉയരാനുള്ള സാധ്യതയും കൂടുതലാണെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.


രാജസ്‌ഥാന്‍, മധ്യപ്രദേശ്‌, ഗുജറാത്ത്‌ എന്നീ സംസ്‌ഥാനങ്ങളാണ്‌ പന്നിപ്പനി നേരിടുന്ന രാജ്യത്തെ പ്രധാന സംസ്‌ഥാനങ്ങള്‍. മൂന്ന്‌ സംസഥാനങ്ങളിലുമായി കഴിഞ്ഞവര്‍ഷം 218 പേര്‍ക്കാണ്‌ ജീവന്‍ നഷ്‌ടമായത്‌.


സംസ്‌ഥാനങ്ങളിലെ പനി ബാധിത പ്രദേശങ്ങളെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നന്ദ നിര്‍ദേശം നല്‍കി. സാഹചര്യത്തെ മറികടക്കാന്‍ മരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കാനും തീരുമാനമായി.










from kerala news edited

via IFTTT