Story Dated: Wednesday, February 18, 2015 03:15
തേഞ്ഞിപ്പലം: പൊതു വിദ്യാഭ്യാസത്തിന്റെ സാന്നിധ്യവും വളര്‍ച്ചയും മതേതര മൂല്യങ്ങളുടെ നിലനില്‍പ്പിന് അത്യാന്താപേക്ഷിതമാണെന്ന് പ്രശസ്‌ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ അഭിപ്രായപ്പെട്ടു. ജാതി മത താത്‌പര്യങ്ങള്‍ക്കതീതമായ പൊതു വിദ്യാഭ്യാസം ഒരു തരത്തിലുള്ള വിഭാഗീയ ചിന്താഗതിക്കും പഴുതനുവദിക്കുന്നില്ല. ഈ നിലപാടാണ് മതേതര മൂല്യങ്ങളുടെ കാതല്‍. നമ്മുടെ വിദ്യാഭ്യാസത്തിന് ഈ മുഖം നഷ്‌ടപ്പെടുന്നുവോയെന്നാണ് ആശങ്കയോടെ നമ്മള്‍ ആലോചിക്കേണ്ടത്. അദ്ദേഹം പറഞ്ഞു. കൊയപ്പ ജി.എം.എല്‍.പി സ്‌കൂള്‍ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ര?ഫ. എ.പി അബ്‌ദുള്‍ വഹാബ് അധ്യക്ഷത വഹിച്ചു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫിറോസ് കള്ളിയില്‍, വൈസ് പ്രസിഡന്റ് പി.ഡി സുധാദേവി, എ.ഇ.ഒ കെ. വീരാന്‍കുട്ടി, ്‌അഡ്വ. പി.എം മുഹമ്മദ്‌കുട്ടി, ടി.പി ഗോപിനാഥന്‍, എം. വിജയന്‍, ദിവാകരന്‍ മതിലഞ്ചേരി, വി.പി സദാനന്ദന്‍, എം.പി അബ്‌ദുസലാം,സി. ശേഖരന്‍, പി.എം മുഹമ്മദ് ഇക്‌ബാല്‍, പി. രാജലക്ഷ്‌മി, പ്രധാനാധ്യാപിക പി.എം ലീല, പി. വി വിജയകുമാരന്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
from kerala news edited
via IFTTT