Story Dated: Wednesday, February 18, 2015 02:07
ഡമാസ്‌കസസ്: ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഭീകരര്‍ കടുത്ത മതവാദികളെന്ന പേരിലാണ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെങ്കിലും അവര്‍ ഭാര്യമാരെയും ലൈംഗിക അടിമകളെയും അതിക്രൂരവും അസ്വാഭികവുമായ വേഴ്‌ചയ്‌ക്ക് ഇരയാക്കുന്നവരാണെന്ന് സിറിയന്‍ ഡോക്‌ടര്‍മാര്‍. 'റാഖ ഇസ് ബീയിംഗ് സ്ലോട്ടേര്‍ഡ് സൈലന്റ്‌ലി' എന്ന സന്നദ്ധ സംഘടനയക്ക് നല്‍കിയ രഹസ്യ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
ഐഎസ് പോരാളികള്‍ വയാഗ്ര പോലെയുളള ഉത്തേജക മരുന്നുകള്‍ വാങ്ങുന്നതിനും ഭാര്യമാര്‍ക്കും ലൈംഗിക അടിമകള്‍ക്കും കാമോദ്ദീപകങ്ങളായ അടിവസ്‌ത്രങ്ങള്‍ വാങ്ങുന്നതിനും വലിയ തുക ചെലവഴിക്കുന്നു. സ്‌ത്രീകളെ ശിക്ഷയെന്ന പേരില്‍ പോലും ക്രൂരവും അസ്വാഭാവികവുമായ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്നും ഐ എസ് പോരാളികളുടെ ശാരീരികാക്രമണം ഭയന്ന് റാഖയിലെ സ്‌ത്രീകള്‍ പുറത്തിറങ്ങാറില്ലെന്നും 'റാഖ ഇസ് ബീയിംഗ് സ്ലോട്ടേര്‍ഡ് സൈലന്റ്‌ലി' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു
ലൈംഗിക ആക്രമണത്തില്‍ പരുക്കേറ്റ സ്‌ത്രീകള്‍ ആശുപത്രിയില്‍ ചികിത്സക്കെത്താറുണ്ടെന്ന് ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കുന്നു. അതേസമയം ഒന്‍പത് വയസ്സുവരെ പ്രായുളള പെണ്‍കുട്ടികളെ പോലും ഐ എസ് ലൈംഗിക അടിമകളാക്കുന്നുണ്ട്. കന്യകകളെ തട്ടിക്കൊണ്ടുപോയാല്‍ പിന്നീട് അവരെ ഒരിക്കലും മോചിപ്പിക്കുകയില്ല എന്ന വാര്‍ത്തകളും മന:പുര്‍വം പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ ഭയക്കുന്ന പെണ്‍കുട്ടികള്‍ വിവാഹത്തിനു സമ്മതിക്കുമെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍. ദരിദ്രമായ റാഖയില്‍ വലിയ തുക മാതാപിതാക്കള്‍ക്ക് നല്‍കിയും ഭീകരര്‍ വധുക്കളെ സ്വന്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
from kerala news edited
via IFTTT