121

Powered By Blogger

Monday, 5 October 2020

ഈ നഗരം നല്‍കും ഏറ്റവും ഉയര്‍ന്ന വേതനം: മണിക്കൂറിന് 1,839 രൂപ

ലോകത്ത് ഏറ്റവുംകൂടുതൽ മിനിമം വേതനം നൽകുന്ന രാജ്യമാകാൻ സ്വിറ്റ്സർലാൻഡ്. മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക്(25ഡോളർ)കൂലിയിനത്തിൽ നൽകാനാണ് ധാരണയിലെത്തിയത്. അതായത് ശരാശരി 1,839രൂപ. പുതുക്കിയ വേതനത്തിന് അനുകൂലമാണോയെന്ന സർക്കാരിന്റെ ചോദ്യത്തിന് ജനീവ നഗരം ഉൾപ്പെടുന്ന മേഖലയായ കാന്റണിലെ 58ശതമാനം വോട്ടർമാരും അനുകൂല നിലപാടാണെടുത്തത്. ദാരിദ്രത്തിനെതിരെ പോരാടുക, സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക-എന്നിവ ലക്ഷ്യമിട്ടാണ് ലോകത്തെ ഏറ്റവും ഉയർന്നവേതനം നൽകാൻ സർക്കാർ തയ്യാറെടുക്കുന്നത്. നവംബർ ഒന്നുമുതൽ കാന്റണിൽ പുതുക്കിയ വേതനം നിലവിൽവരും. സ്വിറ്റ്സർലാൻഡിലെ ജോലി സമയം അടിസ്ഥാനമാക്കി ആഴ്ചയിൽ 41 മണിക്കൂർ എന്ന കണക്കുപ്രകാരം പ്രതിമാസം 3,772 സ്വിസ് ഫ്രാങ്കാണ് ലഭിക്കുക. അതായത് 3,01,382 രൂപ. ലോകത്തിലെതന്നെ ഏറ്റവും ചെലവേറിയ പത്താമത്തെ നഗരമാണ് ജനീവയെന്ന് 2020ലെ ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഹോങ്കോങും സിങ്കപൂരുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ജനീവയിൽ ഒരുകിലോഗ്രാം റൊട്ടിക്ക് ശരാശരി 2.49 സ്വിസ് ഫ്രാങ്ക്(199 രൂപ)യാണ് വിലയെന്ന റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ 1.23 ഡോളറാണ് മണിക്കൂറിന് മിനിമം വേതനം. യു.എസിൽ 7.25 ഡോളറും യു.കെയിൽ 11.33 ഡോളറും ഓസ്ട്രേലിയയിൽ 19.84 ഡോളറുമാണ് ഒരുമണിക്കൂർ തൊഴിലെടുത്താൽ ലഭിക്കുന്ന മിനിമം വേതനം. കോവിഡ് വ്യാപനം സമ്പദ്ഘടനയെ കാര്യമായി ബാധിച്ചെങ്കിലും സ്വിറ്റ്സർലാൻഡ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്. 2020ൽ ജി.ഡി.പി മൈനസ് 6.2ശതമാനമായി താഴുമെന്നും തൊഴിലില്ലായ്മ നിരക്ക് 3.8ശതമാനമാകുമെന്നുമാണ് സ്വിസ് സർക്കാരിന്റെ സാമ്പത്തിക വിദഗ്ധരുടെ വിലിയിരുത്തൽ. This city gives Rs 1,839 per hour minimum wage - highest in the world

from money rss https://bit.ly/30Ahs4e
via IFTTT