121

Powered By Blogger

Monday, 5 October 2020

വിപണിമൂല്യം 10 ലക്ഷം കോടി രൂപ മറികടക്കുന്ന രണ്ടാമത്തെ കമ്പനിയായി ടിസിഎസ്

വിപണിമൂല്യത്തിന്റെ കാര്യത്തിൽ 10 ലക്ഷം കോടി രൂപ മറികടക്കുന്ന രാജ്യത്തെ രണ്ടാമത്തെ കമ്പനിയായി ടാറ്റ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്). തിങ്കളാഴ്ച കമ്പനിയുടെ ഓഹരി വിലയിൽ ആറുശതമാനമാണ് കുതിപ്പുണ്ടായത്. ബിഎസ്ഇയിലെ 2,678.80 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ടിസിഎസിന്റെ വിപണിമൂല്യം 10,03,012.43 കോടിയായി ഉയർന്നു. ഓഹരി തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് ഈയാഴ്ച അവസാനം ബോർഡ് യോഗം ചേരാനിരിക്കെയാണ് ഈ നേട്ടം. ഒക്ടോബർ ഏഴിനുചേരുന്ന ബോർഡ് യോഗത്തിൽ ഓഹരി തിരിച്ചുവാങ്ങുന്നതുസംബന്ധിച്ച തീരുമാനമുണ്ടാകും. അതോടൊപ്പം രണ്ടാമത്തെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചേക്കും.മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 2018ലും 16,000 കോടി മൂല്യമുള്ള ഓഹരികൾ തിരിച്ചുവാങ്ങിയിരുന്നു. വിപണിമൂല്യത്തിന്റെ കാര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസാണ് രാജ്യത്ത് മുന്നിൽ. നിലവിൽ 15,02,355.71 കോടി രൂപയാണ് റിലയൻസിന്റെ വിപണിമൂല്യം.

from money rss https://bit.ly/3jxc0GT
via IFTTT