Story Dated: Monday, January 26, 2015 04:37
ആലപ്പുഴ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി ജില്ലയില്‍ നടത്തിയ കോമ്പിംഗ് ഓപ്പറേഷനില്‍ പിടികിട്ടാപ്പുളളികളായി പ്രഖ്യാപിച്ചിരുന്ന മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ത്തല, ആലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍ എന്നീ സബ്‌ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍, ഇന്‍സ്‌പെക്‌ടര്‍മാര്‍, മറ്റ് പോലീസ് ഉദ്യോഗസ്‌ഥരേയും പങ്കെടുപ്പിച്ചാണ് ഓപ്പറേഷന്‍ നടത്തിയത്.
ജില്ലാ അതിര്‍ത്തികള്‍ സീല്‍ ചെയ്‌ത് നടത്തിയ കോമ്പിംഗ് ഓപ്പറേഷനില്‍ 28 ലോഡ്‌ജ്/ഹോട്ടല്‍ റെയ്‌ഡ് ചെയ്‌ത് 116 അപരിചിതരെ പരിശോധനയ്‌ക്കു വിധേയരാക്കി. വിവിധ കോടതികളില്‍ പ്രതികളായ 46 പേരെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി.
പൊതുനിരത്തില്‍നിന്നു മദ്യപിച്ചതിന് 11 കേസില്‍ 26 പേരെ അറസ്‌റ്റ് ചെയ്‌തു. 994 വാഹനങ്ങള്‍ പരിശോധിച്ച് 638 മോട്ടോര്‍ വെഹിക്കിള്‍ പെറ്റിക്കേസ് രജിസ്‌റ്റര്‍ ചെയ്‌ത് 77800 രൂപ പിഴയീടാക്കി.
മദ്യപിച്ച് വാഹനമോടിച്ചതിന് 95 പേര്‍ക്കെതിരേ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് നിയമ നടപടി സ്വീകരിച്ചു. നിരോധിത വില്‍പന നടത്തിയ ഒരാളെ അറസ്‌റ്റു ചെയ്‌തു. ടിപ്പര്‍ ലോറിയില്‍ അനധികൃത മണല്‍ കടത്തിയതിനു രണ്ടുപേരെ പിടികൂടി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.
from kerala news edited
via IFTTT