Story Dated: Wednesday, January 28, 2015 02:32
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കൂള്‍ഡ്രിംഗ്സ് കടകള്‍ കൂണുപോലെ നഗരത്തില്‍ മുളച്ച് പൊന്തി. വഴിയോരത്ത് തണ്ണിമത്തനും ഇളനീരും മുസമ്പിയും വില്‍ക്കുന്ന കടകളാണ് ഇന്നലെ നഗരത്തെ കീഴടക്കിയത്. വെയില് കൊണ്ട് തളര്‍ന്ന് എത്തുന്നവര്‍ക്ക് ആശ്വാസമായി ഈ പഴക്കടകള്‍. പാലക്കാട്ടുനിനുള്ള പനംതേങ്ങ വാങ്ങനും ധാരാളം ആവശ്യക്കാര്‍ ഉണ്ടായിരുന്നു. പഴങ്ങള്‍ക്കും ജ്യൂസുകള്‍ക്കും പുറമെ കവലകളിലും ബസ്റ്റാന്റിലും റോഡരികിലെ ചായക്കടകളും സജീവമായിരുന്നു. ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ ഇത്തരം ചായക്കടകളില്‍ രാവിലെ മുതല്‍ തന്നെ നല്ല തിരക്ക് അനുഭവപ്പെട്ടു.
from kerala news edited
via IFTTT